Image

ഉത്തരാഖണ്ഡില്‍ കന്നുകാലികളെ നോക്കാന്‍ ഡി.എസ്‌.പി. റാങ്കില്‍ ഉദ്യോഗസ്ഥ സംഘം, പശുക്കള്‍ക്കായി പൊലീസ്‌ പട്രോളിംഗ്‌

Published on 14 August, 2018
ഉത്തരാഖണ്ഡില്‍ കന്നുകാലികളെ നോക്കാന്‍ ഡി.എസ്‌.പി. റാങ്കില്‍  ഉദ്യോഗസ്ഥ   സംഘം, പശുക്കള്‍ക്കായി പൊലീസ്‌ പട്രോളിംഗ്‌
രാജ്യത്ത്‌ ഇതാദ്യമായി പശുക്കളുടെ ജീവന്‌ നിയമപരമായ സംരക്ഷകന്‍. ഉത്തരാഖണ്ഡ്‌ ഹൈക്കോടതിയാണ്‌ സംസ്ഥാനത്ത്‌ കന്നുകാലി കുടുംബങ്ങളുടെ നിയമപരമായ രക്ഷകര്‍ത്താവ്‌ തങ്ങളാണെന്ന അസാധാരണ വിധി പുറപ്പെടുവിച്ചത്‌. ഇങ്ങിനെ ഒരു പ്രോവിഷന്‍ നിയമത്തില്‍ ഉള്‍പ്പെടുത്തുക വഴി ഇനിമുതല്‍ ഉത്തരാഖണ്ഡ്‌ സംസ്ഥാനത്തെ പശുക്കുടുംബങ്ങളുടെ ലീഗല്‍ പ്രൊട്ടക്ടര്‍ സ്ഥാനം കോടതിക്കാണെന്ന്‌ ഉത്തരവില്‍ വ്യക്തമാക്കുന്നു.

ആക്ടിംഗ്‌ ചീഫ്‌ ജസ്റ്റിസ്‌ രാജീവ്‌ ശര്‍മ്മയും ജസ്റ്റിസ്‌ മനോജ്‌ കുമാര്‍ തിവാരിയുമടങ്ങുന്ന ബഞ്ച്‌ പുറപ്പെടുവിച്ച 41 പേജുള്ള വിധിന്യായത്തിലാണ്‌ സംസ്ഥാനത്ത്‌ ഗോസംരക്ഷണത്തിനുള്ള നടപടികള്‍ വ്യക്തമാക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക