Image

മുല്ലപ്പെരിയാറില്‍ ഓറഞ്ച്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചു

Published on 14 August, 2018
മുല്ലപ്പെരിയാറില്‍ ഓറഞ്ച്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചു
കോട്ടയം: കാലവര്‍ഷം ശക്തമായതിനു പിന്നാലെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ്‌ 136 അടിയായി ഉയര്‍ന്നു. 142 അടിയാണ്‌ അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. ജലനിരപ്പ്‌ ഉയരുന്നതിനെ തുടര്‍ന്ന്‌ ജില്ലാ ഭരണകൂടം പ്രദേശത്ത്‌ ഓറഞ്ച്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചു.

തേനി കളക്ടറാണ്‌ ജനങ്ങള്‍ക്ക്‌ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്‌. ജലനിരപ്പ്‌ സംഭരണശേഷിയോട്‌ അടുത്തതോടെ മാട്ടുപ്പെട്ടി അണക്കെട്ടിന്റെ ഷട്ടറുകളും ഇന്നലെ തുറന്നു. അണക്കെട്ടിലെ ജലനിരപ്പ്‌ 1599 അടിയായി ഉയര്‍ന്നതോടെയാണ്‌ ഷട്ടര്‍ തുറക്കാന്‍ തീരുമാനിച്ചത്‌.

അതേസമയം ചെറുതോണി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക്‌ കുറഞ്ഞതോടെ അണക്കെട്ടിന്റെ രണ്ട്‌ ഷട്ടറുകള്‍ അടച്ചു. നിലവില്‍ 2397.04 അടിയാണ്‌ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്‌. മൂന്ന്‌ ഷട്ടറുകളിലൂടെ വെള്ളം പുറത്തേക്ക്‌ ഒഴുക്കുന്നുണ്ട്‌. ഓരോ മീറ്റര്‍ വീതമാണ്‌ മൂന്ന്‌ ഷട്ടറുകള്‍ തുറന്നിരിക്കുന്നത്‌.

സെക്കന്റില്‍ 450 ഘനമീറ്റര്‍ വെള്ളമാണ്‌ മൂന്ന്‌ ഷട്ടറുകളിലൂടെ ഒഴുക്കി വിടുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക