Image

മഴക്കെടുതി: സര്‍ക്കാര്‍ ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കി

Published on 14 August, 2018
    മഴക്കെടുതി: സര്‍ക്കാര്‍ ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കി

മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കിയെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സര്‍ക്കാര്‍ പൊതുമേഖലാ കമ്പനി ജീവനക്കാര്‍ രണ്ട്‌ ദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക്‌ നല്‍കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

ദുരിതാശ്വാസ നിധിയിലേക്ക്‌ കൈമാറുന്ന ഫണ്ടുകള്‍ക്ക്‌ ഏര്‍പ്പെടുത്തിയ കമ്മീഷന്‍ ഒഴിവാക്കാന്‍ ബാങ്ക്‌ അധികൃതരോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ദുരിതാശ്വാസ ലഭിക്കേണ്ട ആളുകളുടെ, അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ്‌ വേണമെന്ന്‌ ആവശ്യം ബാങ്കുകള്‍ ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ദുരിതത്തില്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക്‌ കലാതമാസമില്ലാതെ, ഫീസ്‌ ഈടാക്കാതെ പുതിയത്‌്‌ നല്‍കണമെന്നും ഇതിന്‌ അദാലത്ത്‌ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സെപ്‌തംബര്‍ 3 മുതല്‍ 15 വരെ ഓരോ ജില്ലയിലും ഓരോ മന്ത്രിമാരുടെ മേല്‍നോട്ടതിത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നാടിന്റെ ദുരിതം എന്ന നിലയില്‍ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ സഹായിക്കാന്‍ എത്തിയിട്ടുണ്ട്‌. അണ്ണാന്‍ കുഞ്ഞും തന്നാലായത്‌ പോലെ കുട്ടികളും തങ്ങളുടെ പണം അയച്ചു തന്നിട്ടുണ്ട്‌. നടന്‍മാരും ഒട്ടേറെ കലാകാരന്‍മാരും സഹായിച്ചിട്ടുണ്ട്‌.

മാധ്യമ പ്രവര്‍ത്തകരും എന്തു ചെയ്യാന്‍ കഴിയുമെന്ന്‌ അറിയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം മാധ്യമ സ്ഥാപന മേധാവികളോടും പറയണമെന്നും അദ്ദേഹം പറഞ്ഞു. വീട്‌ മാറി താമസിക്കേണ്ടി വന്നവര്‍ക്ക്‌ ആശ്വാസമായി 10000 രൂപയും വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക്‌ പത്ത്‌ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രളക്കെടുതിയില്‍ കേന്ദ്രസര്‍ക്കാര്‍ നല്ല സഹായമാണ്‌ ചെയ്‌തതെന്നും കൂടുതല്‍ സഹായം അവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക