Image

കെഎസ് ആര്‍ടിസിയില്‍ രാത്രികാല സര്‍വീസുകളില്‍ സിംഗിള്‍ ഡ്യൂട്ടി നിര്‍ബന്ധമാക്കുന്നു

Published on 14 August, 2018
കെഎസ് ആര്‍ടിസിയില്‍ രാത്രികാല സര്‍വീസുകളില്‍ സിംഗിള്‍ ഡ്യൂട്ടി നിര്‍ബന്ധമാക്കുന്നു

കെഎസ് ആര്‍ടിസിയില്‍ രാത്രികാല സര്‍വീസുകളില്‍ സിംഗിള്‍ ഡ്യൂട്ടി നിര്‍ബന്ധമാക്കുന്നു. കൊല്ലം കൊട്ടിയം ഇത്തിക്കരയില്‍ കെഎസ്‌ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച്‌ ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ മൂന്നു പേര്‍ മരിക്കാനിടയായ സാഹചര്യത്തിലാണ് നടപടി.

ഏപ്രില്‍ ഒന്നു മുതല്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ജീവനക്കാരുടെ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പൂര്‍ണ്ണമായും നടപ്പാക്കാന്‍ കഴിഞ്ഞില്ല. ഡബിള്‍ ഡ്യൂട്ടിയെടുത്താല്‍ അടുത്ത ദിവസം ജോലിയ്ക്ക് ഹാജരാകേണ്ടെന്നത് മൂലമാണ് ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ബസുകളില്‍ നാലു ഡ്യൂട്ടി വരെ ഒറ്റയടിയ്ക്ക് ചെയ്യുന്നവരുണ്ട്. മൂന്നോ നാലോ മണിക്കൂര്‍ മാത്രമാണ് വിശ്രമം കിട്ടുക.

പുതിയ തീരുമാന പ്രകാരം ദീര്‍ഘ ദൂര സര്‍വീസുകളില്‍ ഒരു ഡ്രൈവര്‍ എട്ടു മണിക്കൂര്‍ ബസ് ഓടിച്ചാല്‍ മതി. ഡ്രൈവറുടെ ജോലി ഭാരം കുറയും .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക