Image

മലയാള സിനിമയിലെ മികച്ച വ്യക്തിത്വം എന്നൊരു അവാര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ അത് പല തവണ ഇന്ദ്രന്‍സിന് ലഭിക്കുമായിരുന്നെന്ന് പൃഥ്വിരാജ്

Published on 14 August, 2018
മലയാള സിനിമയിലെ മികച്ച വ്യക്തിത്വം എന്നൊരു അവാര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ അത് പല തവണ ഇന്ദ്രന്‍സിന് ലഭിക്കുമായിരുന്നെന്ന് പൃഥ്വിരാജ്
സിനിമ എന്ന മഹാലോകത്ത് പതിറ്റാണ്ടുകാളായി സജീവമായിരുന്ന ഒരു നടാനാണ് ഇന്ദ്രന്‍സ്. എന്നാല്‍ അദ്ദേഹം എന്താണെന്നും അദ്ദേഹത്തിന്റെ കഴിവുകള്‍ എന്താണെന്നും മനസ്സിലാക്കാന്‍ എല്ലാവരും ഏറെ വൈകിപ്പോയി. മലയാള സിനിമയിലെ മുന്‍നിര നായകന്മാരോടൊപ്പം യുവതാരങ്ങളോടൊപ്പവും ഒരു പോലെ അഭിനയിക്കാന്‍ അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചിരുന്നു.
ഇന്ദ്രന്‍സിന് തന്റെ കഴിവുകള്‍ വേണ്ടവിധം പ്രകടിപ്പിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ അളൊരുക്കം എന്ന ഒറ്റ ചിത്രം കൊണ്ട് ഇന്ദ്രന്‍സ് എന്ന നടന്‍ ആരാണെന്നം അദ്ദേഹത്തിന്റെ കഴിവുകളും പ്രകടിപ്പിക്കാന്‍ സാധിച്ചു. ഇന്ദ്രന്‍സിനെ കിറിച്ച് പൃഥ്വിരാജ് പറഞ്ഞത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. തിരുവനന്തപുരത്ത് വച്ച് നടന്ന ഇന്ദ്രന്‍സിനെ ആദരിക്കല്‍ ചടങ്ങിലായിരുന്നു പൃഥ്വിയുടെ വെളിപ്പെടുത്തല്‍. മ!ഞ്ജുവാര്യരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.
മലയാള സിനിമയിലെ മികച്ച വ്യക്തിത്വം എന്നൊരു അവാര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ അത് പല തവണ ഇന്ദ്രന്‍സിന് ലഭിക്കുമായിരുന്നെന്ന് പൃഥ്വിരാജ് പറഞ്ഞു. മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും ആ ചിത്രം മുതലായണ് താനും ഇന്ദ്രന്‍സുമായി അടുപ്പത്തിലാകുന്നത്. അതിനു ശേഷം ഞാന്‍ എവിടെ വെച്ച് കണ്ടാലും മേസ്തിരി എന്നുള്ള അദ്ദേഹത്തിന്റെ വിളി കേള്‍ക്കാറുണ്ടായിരുന്നെന്നും പൃഥ്വി പറഞ്ഞു.
ഇന്ദ്രന്‍സിന്റെ അഭിനയ ജീവിതത്തിലെ നല്ല കഥാപാത്രങ്ങളുടെ തുടക്കം മാത്രമാകട്ടെ ഇതെന്നും. ഇനിയും കൂടുതല്‍ നല്ല കഥാപാത്രങ്ങള്‍ അദ്ദേഹത്തിന് ചെയ്യാന്‍ സാധിക്കട്ടെയെന്നും പൃഥ്വിരാജ് ആശംസിച്ചു 
മലയാള സിനിമയിലെ ഏറ്റവും വലിയ അത്ഭുതങ്ങളില്‍ ഒന്നാണ് ഇന്ദ്രന്‍സ് എന്ന് നടി മ!ഞ്ജു പറഞ്ഞു. ഇന്ദ്രന്‍സ് ഏട്ടന്റെ അഭിനയ ശേഷിയെ കുറിച്ചൊന്നും തനിയ്ക്ക് ഒന്നും പറയാനില്ല. പുരസ്‌കാരം സ്വീകരിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ വാക്കുകളാണ് എന്നെ അത്ഭുതപ്പെടുത്തിയതെന്നു മഞ്ജു പറഞ്ഞു. കണ്ണിന് കാണാന്‍ പോലും കഴിയാത്ത എനിയ്ക്ക് അവാര്‍ഡ് നേടിതന്ന നിങ്ങളെയൊക്കെ സമ്മതിക്കണം. ഇത് അദ്ദേഹത്തിന് മാത്രം പറയാന്‍ കഴിയുന്ന വാക്കുകളാണ്. ഇന്ദ്രന്‍സേട്ടന്‍ കണ്ണിനു കാണാന്‍ കഴിയാത്ത് ആളല്ല. ഞങ്ങളൊക്ക കണ്‍നിറയെ അത്ഭുതത്തോടെ നോക്കുന്ന ആളാണെന്നും മ!ഞ്ജു പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക