താന്‍ തന്റെ
പാര്‍ട്ടിയുമായി വിവാഹിതനാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ന്
പത്ര മാധ്യമങ്ങളിലെ എഡിറ്റര്‍മാരുമായി നടത്തിയ കൂടിക്കാഴ്‌ചയില്‍ വിവാഹ പദ്ധതികളെ
കുറിച്ച് ചോദിച്ചപ്പോഴാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്. ഹൈദരാബാദില്‍
ദ്വിദിന സന്ദര്‍ശനത്തിന് എത്തിയതാണ് രാഹുല്‍.
2019ല്‍ നരേന്ദ്ര മോദി
വീണ്ടും പ്രധാനമന്ത്രി ആകില്ലെന്ന് രാഹുല്‍ പറഞ്ഞു. ബിജെപിക്ക് 230 സീറ്റുകള്‍
പോലും ലഭിക്കില്ലെന്നും മോദി പ്രധാനമന്ത്രി ആകുമെന്ന ചോദ്യം ഉയരുന്നില്ലെന്നും
അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശ്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബിജെപി ഇതര
പാര്‍ട്ടികളുമായി കോണ്‍ഗ്രസ് സഹകരണം ഉണ്ടാക്കുമ്പോള്‍ തന്നെ ബിജെപിയുടെ സീറ്റ്
എണ്ണത്തില്‍ കുറവ് വരുമെന്നും രാഹുല്‍ ആത്മവിശ്വാസം
പ്രകടിപ്പിച്ചു.
പാര്‍ട്ടി സംസ്ഥാന ഘടകങ്ങള്‍ക്ക് സമാന മനസ്‌കരായ
പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ആന്ധ്രപ്രദേശിനെ
കുറിച്ച് ചോദിച്ചപ്പോള്‍ പാര്‍ട്ടി അവിടെ നില മെച്ചപ്പെടുത്തി കൊണ്ടിരിക്കുകയാണ്
എന്നും രാഹുല്‍ പറഞ്ഞു.