Image

ലോസ് ആഞ്ചലസില്‍ കലയുടെ ഓണാഘോഷം ഓഗസ്റ്റ് 18-നു ശനിയാഴ്ച

ജോയിച്ചന്‍ പുതുക്കുളം Published on 14 August, 2018
ലോസ് ആഞ്ചലസില്‍ കലയുടെ ഓണാഘോഷം ഓഗസ്റ്റ് 18-നു ശനിയാഴ്ച
ലോസ്ആഞ്ചലസ്: കാലിഫോര്‍ണിയയിലെ ആദ്യകാല മലയാളി സംഘടനകളില്‍ ഒന്നായ കേരള അസോസിയേഷന്‍ ഓഫ് ലോസ്ആഞ്ചലസിന്റെ (കല) നാല്‍പ്പത്തൊന്നാമത്തെ ഓണാഘോഷവും, ഭാരതത്തിന്റെ എഴുപത്തിരണ്ടാമത് സ്വാതന്ത്ര്യദിനവും സംയുക്തായി ആഘോഷിക്കുന്നു.

നോര്‍വാക്കിലുള്ള പയനിയര്‍ ബുളവാഡിലെ സനാദന്‍ ധര്‍മ്മ ഓഡിറ്റോറയത്തില്‍ വച്ചു (Sanatan Dharma Temple Auditorium, 15311 Pioneer Blvd, Norwalk, CA 90650) ഓഗസ്റ്റ് 18-നു ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ഓണാഘോഷങ്ങള്‍ക്ക് തുടക്കംകുറിക്കും.

വിഭവസമൃദ്ധമായ ഓണസദ്യ 2 മുതല്‍ 5 വരേയാണ്. തുടര്‍ന്നു വാദ്യമേളങ്ങളുടെ അകമ്പടിയോടെ മഹാബലിയെ വരവേല്‍ക്കും കാലിഫോര്‍ണിയയിലെ ഓണാഘോഷങ്ങളുടെ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് ഈവര്‍ഷത്തെ ഓണത്തിനു മാറ്റുകൂട്ടുന്നത് "നൃത്തവിസ്മയം' അവതരിപ്പിച്ചുകൊണ്ടാണ്.

കേരളത്തിന്റെ തനതായ നൃത്തവിസ്മയങ്ങള്‍ കര്‍ത്തിണക്കി അരങ്ങേരുന്നനൃത്തവിസിമയം കാണികളി വില്‍ വിസ്മരയമുളവാക്കും.

പ്രഗത്ഭഹരായ കലാകാരികളും കലാകാരന്മാരും അവതരിപ്പിക്കുന്ന പരിപാടികള്‍ ഓണാഘോഷങ്ങള്‍ക്ക് നിറം പകരും. ഓണത്തോടനുബന്ധിച്ച് നടത്തുന്ന റാഫിളിന്റെ നറുക്കെടുപ്പും തദവസരതത്തില്‍ നടത്തുന്നതാണ്.

ലോസ് ആഞ്ചലസിലും സമീപ കൗണ്ടികളിലുമുള്ള എല്ലാ മലയാളികളേയും കുടുംബ സമേതം സ്വാഗതം ചെയ്യുന്നതായി കലയുടെ പ്രസിഡന്റ് സോദരന്‍ വര്‍ഗീസ്, സെക്രട്ടറി പി.ജെ. ജോസഫ്, ട്രഷറര്‍ സണ്ണി നടുവിലേക്കുറ്റ് എന്നിവര്‍ അറിയിച്ചു.

കലയുടെ ഓണാഘോഷത്തിന്റെ കണ്‍വീനേഴ്‌സ് ജോണ്‍ മാത്യു മുട്ടത്തില്‍, ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ എന്നിവരാണ്. പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സ് രമേശ് പി. മേനോന്‍, രശ്മി നായര്‍, റോഷന്‍ പുത്തന്‍പുരയില്‍ എന്നിരാണ്. വിഭവസമൃദ്ധമായ ഓണസദ്യയ്ക്ക് നേതൃത്വം നല്‍കുന്നത് ജോണ്‍സണ്‍ ചീക്കന്‍പാറയും, റോയി മണ്ണിക്കരോട്ടുമാണ്.

കലയുടെ ഈവര്‍ഷത്തെ ഓണാഘോഷത്തിന്റെ വിജയത്തിനായി പ്രസിഡന്റ് സോദരന്‍ വര്‍ഗീസിനൊപ്പം കമ്മിറ്റി അംഗങ്ങളായ സുകുമാരന്‍ നായര്‍, ജിമ്മി ജോസഫ്, അന്‍ജു മാത്യൂസ്, ഫാത്തിം അജീഷ്, ജൂപ്പി ജോര്‍ജ്, നിവേദിത മിത്തന്‍, ആനന്ദ് കുഴിമറ്റത്തില്‍ എന്നിവര്‍ ഒന്നുചേര്‍ന്നു പ്രവര്‍ത്തിക്കുന്നു.

ഓണാഘോഷത്തില്‍ പങ്കെടുക്കുന്ന കലാകാരന്മാര്‍ക്ക് "കല'യുടെ പ്രത്യേക സമ്മാനം നല്‍കി ആദരിക്കും. ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ അറിയിച്ചതാണിത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക