Image

ശമനമില്ലാതെ മഴ തുടരുന്നു. മുല്ലപ്പെരിയാറില്‍ ഓറഞ്ച് അലേര്‍ട്ട്, ജനങ്ങളെ ഒഴിപ്പിച്ചു തുടങ്ങി

Published on 14 August, 2018
ശമനമില്ലാതെ മഴ തുടരുന്നു. മുല്ലപ്പെരിയാറില്‍ ഓറഞ്ച് അലേര്‍ട്ട്, ജനങ്ങളെ ഒഴിപ്പിച്ചു തുടങ്ങി
കേരളത്തില്‍ മഴ ശമനമില്ലാതെ തുടരുന്ന മണിക്കൂറുകളാണ് കടന്നു പോയത്. ഇതോടെ ഏറ്റവും ഭീതി ജനിപ്പിച്ചുകൊണ്ട് മുല്ലപ്പെരിയാറിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. വൈകിട്ട് ആറിന് 137.4 അടിയായിരുന്ന ജലനിരപ്പ് ഇപ്പോള്‍ 138 അടിയായി കഴിഞ്ഞതായി ജില്ലാ ഭരണകൂടം വെളിപ്പെടുത്തി. അതുകൊണ്ടു തന്നെ ഇന്ന് രാത്രി തന്നെ ഡാമിന്‍റെ ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യമാണ് മുല്ലപ്പെരിയാറില്‍. ഡാമിന് സമീപത്തുള്ള 5000 ആളുകളെ ഉടന്‍ തന്നെ മാറ്റിപാര്‍പ്പിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. മുല്ലപ്പെരിയാറിലെ വെള്ളം സ്പില്‍വേ വഴി ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കി വിടാനാണ് തീരുമാനിച്ചിരിക്കുന്നത്. 
കഴിഞ്ഞ വര്‍ഷം നവംബര്‍ മുപ്പതിന് ഒറ്റ രാത്രിക്കൊണ്ട് ആറര അടിയോളം ജലനിരപ്പ് ഉയര്‍ന്ന അണക്കെട്ടാണ് മുല്ലപ്പെരിയാര്‍. ഇതാണ് ജനങ്ങളെ ഏറ്റവും ഭയപ്പെടുത്തുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക