Image

കേരളത്തിനൊപ്പം ക്രിക്കറ്റ് ദൈവവും, മലയാളികള്‍ക്ക് സഹായമൊരുക്കി ഇന്ത്യ മുഴുവനും

Published on 14 August, 2018
കേരളത്തിനൊപ്പം ക്രിക്കറ്റ് ദൈവവും, മലയാളികള്‍ക്ക് സഹായമൊരുക്കി ഇന്ത്യ മുഴുവനും
രാജ്യത്ത് പുതിയൊരു മാതൃക തന്നെ ഒരുക്കിക്കൊണ്ട് രാജ്യമൊട്ടാകെ കേരളത്തെ ആശ്വസിപ്പിക്കാന്‍ എത്തുന്ന കാഴ്ചയാണ് കാണുന്നത്. ബാഹുബലി നായകന്‍ പ്രഭാസ് ഒരു കോടി രൂപയാണ് പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തെ സഹായിക്കാനായി നല്‍കിയത്. തമിഴ്, തെലുങ്ക് ചലച്ചിത്ര താരങ്ങള്‍ ലക്ഷങ്ങള്‍ സംഭാവനയുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓടിയെത്തി. കര്‍ണാടക സര്‍ക്കാര്‍ പത്ത് കോടിയുടെ ദുരിതാശ്വാസ നിധി നല്‍കി. 
ഇപ്പോഴിതാ സാക്ഷാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ കേരളത്തിനൊപ്പം നില്‍ക്കാനും രാജ്യമൊട്ടാകെ കേരളത്തിലേക്ക് സംഭവനകള്‍ നല്‍കാനും ആവശ്യപ്പെട്ട് എത്തിയിരിക്കുകയാണ്.  ഈ മഴക്കെടുതിയെ മറികടക്കാന്‍ കേരളത്തിനൊപ്പം നില്‍ക്കുക എന്ന ആവശ്യവുമായിട്ടാണ് സച്ചിന്‍ സോഷ്യല്‍ മീഡയയില്‍ എത്തിയിരിക്കുന്നത്. ഇതോടെ രാജ്യമൊട്ടാകെ കേരളത്തിന്‍റെ വേദനയെ തിരിച്ചറിഞ്ഞിരിക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൂടുതല്‍ സഹായങ്ങള്‍ എത്തിക്കാന്‍ സച്ചിന്‍റെ അഭ്യര്‍ഥനയ്ക്ക് കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക