Image

ബിഷപ്പിന്റെ അനുയായികള്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവം; മാധ്യമപ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു

Published on 14 August, 2018
ബിഷപ്പിന്റെ അനുയായികള്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവം; മാധ്യമപ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു

ജലന്ധര്‍:  ബിഷപ്പ് ഫ്രങ്കോ മുളക്കലിനെ ചോദ്യം ചെയ്യുന്നത് റിപ്പോര്‍ട്ടു ചെയ്യാനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകര്‍ക്ക് ബിഷപ്പിന്റെ അംഗരക്ഷകരുടെ മര്‍ദ്ദനം. വിശ്വാസികളും അംഗരക്ഷകരും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു. ബിഷപ്പിന്റെ ചിത്രപകര്‍ത്താന്‍ ശ്രമിച്ചുവെന്നാരോപിച്ചായിരുന്നു ക്യാമറകള്‍ തകര്‍ക്കുകയും,മര്‍ദ്ദിക്കുകയും ചെയ്തത്.

ബിഷപ്പ് ഹൗസില്‍ തടഞ്ഞുവച്ച മാധ്യമപ്രവര്‍ത്തകരെ വിട്ടയക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ പോലു പഞ്ചാബ് പോലീസ് മുതിര്‍ന്നില്ല. ഇത് സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കി. സംഭവത്തില്‍ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു

അന്യ സംസ്ഥാനങ്ങളില്‍ മാധ്യപ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യപ്പെടുന്നതിനെതിരെ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും. മാധ്യമപ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്യപ്പെട്ട സംഭവത്തില്‍ തുടര്‍ നടപടികള്‍ക്ക് പഞ്ചാബ് പോലീസിനോട് ആവശ്യപ്പെടണനെന്നും, മാധ്യമപ്രവര്‍ത്തകകരുടെ സംരക്ഷണത്തിന് നടപടികള്‍ ഉണ്ടാവണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരളാ വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് യൂണിയന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക