Image

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫെറന്‍സില്‍ പ്രവാസി കോണ്‍ക്ലേവിനു തുടക്കം കുറിക്കും

Published on 14 August, 2018
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫെറന്‍സില്‍ പ്രവാസി കോണ്‍ക്ലേവിനു തുടക്കം കുറിക്കും
ന്യൂജേഴ്‌സി : ന്യൂജേഴ്‌സിയിൽ സംഘടിപ്പിച്ചിരിക്കുന്ന വേൾഡ് മലയാളി  കൗൺസിൽ ഗ്ലോബൽ കോൺഫെറൻസിൽ പ്രവാസി  ഇന്ത്യക്കാരുടെ പ്രത്യേകിച്ചും പ്രവാസി മലയാളികളുടെ  കേരളത്തിലും വിദേശരാജ്യങ്ങളിലും അവർ അഭിമുഖീകരിക്കുന്ന സങ്കീര്‍ണ്ണമായ പ്രശ്നങ്ങൾക്കും , പ്രതിസന്ധികൾക്കും പരിഹാരമാർഗങ്ങൾ അവലംബിക്കാൻ പ്രവാസി കോൺക്ലേവിനു  തുടക്കം കുറിക്കും 

ഓഗസ്റ്റ് 24 , 25 , 26  തീയതികളിൽ ന്യൂജേഴ്‌സിയിലെ എഡിസൺ നഗരത്തിൽ സ്ഥിതി ചെയുന്ന Rennaisance വൂഡ്ബ്രിഡ്ജ്  ഹോട്ടലിലാണ് ത്രിദിന WMC  ഗ്ലോബൽ കോൺഫെറൻസ് സംഘടിപ്പിച്ചിരിക്കുന്നത്.

 പ്രവാസി കോൺക്ലേവിനു  ഓഗസ്റ്റ് 25 ശനിയാഴ്ച  ഉച്ചതിരിഞ്ഞു 2 : 30 മുതൽ അഞ്ചു മണി വരെയാണ്  ഗ്ലോബൽ കോൺഫെറൻസ് വേദിയൊരുങ്ങുക 

WMC യുടെ  സ്ഥാപക ജനറൽ സെക്രട്ടറിയും, മുൻ ഗ്ലോബൽ പ്രസിഡന്റുമായ ശ്രീ അലക്സ് കോശി വിളനിലം ആണ് പ്രവാസി കോൺക്ലേവിനു നേതൃത്വം കൊടുക്കുക . അമേരിക്കയിൽ തങ്ങളുടെ പ്രവർത്തന മണ്ഡലങ്ങളിൽ സ്തുത്യർഹമായ സേവനം കാഴ്ച വെച്ച് ,
തിളക്കമാർന്ന വ്യക്തിമുദ്ര പ്രദർശിപ്പിച്ച ഡോ . എം .വി . പിള്ള ,  ശ്രീ അനിയൻ ജോർജ് , ശ്രീ ഹരി നമ്പൂതിരി എന്നിവരാണ് പ്രവാസി കോൺക്ലേവ് ചർച്ചകൾക്ക് മോഡറേറ്റർ കർത്തവ്യം നിർവഹിക്കുക  

പ്രവാസിമലയാളികളുടെ  കേരളത്തിലെ  വാണിജ്യ ,വസ്തു നിക്ഷേപങ്ങളുടെ സുരക്ഷ, പ്രവാസികൾക്ക് നാട്ടിലെ നിയമനടപടികളിലുള്ള നിയമപരിജ്ജാനം , ബാങ്ക് നിക്ഷേപ വ്യവസ്ഥകൾ , അപ്പാർട്മെൻറ് വാങ്ങൽ സംബന്ധിച്ചു അറിഞ്ഞിരിക്കേണ്ട  നിയമാവലികൾ  ഉൾപ്പെടെ സുപ്രധാന വിഷയങ്ങളാണ്  പ്രവാസി കോൺക്ലേവ് മുഖ്യമായും ചർച്ചക്കെടുക്കുക 

ശ്രീ  എൻ.കെ.പ്രേമചന്ദ്രൻ എംപി , ശ്രീ ജോസ് കെ മാണി എംപി എന്നിവരുടെ സാന്നിധ്യത്തിൽ WMC, ഫോമാ , ഫൊക്കാന, IPCNA , ഗ്ലോബൽ ഓർഗനൈസഷൻ ഓഫ് പീപ്പിൾ ഓഫ് ഇന്ത്യ ഒറിജിൻ (Gopio ) തുടങ്ങിയ ദേശിയ/അന്തർദേശിയ  സംഘടനകളുടെ പ്രതിനിധികളും ,നോർത്ത് അമേരിക്കയിലെ പ്രമുഖ  മലയാളി  സംഘടനയായ  കേരള അസോസിയേഷൻ ഓഫ് ന്യൂ ജഴ്‌സി (Kanj ), Manj എന്നിവയുടെ നേതൃത്വനിരയും പ്രവാസി കോൺക്ലേവിൽ പങ്കെടുക്കും . ജസ്റ്റിസ് ഫോർ ഓൾ (JFA) ചെയർമാൻ ശ്രീ തോമസ് കൂവള്ളൂർ , INOC ചെയർമാൻ ശ്രീ ജോർജ് എബ്രഹാം എന്നിവരും പ്രവാസി കോൺക്ലേവിൽ സംബന്ധിക്കും 

 കേരള സർക്കാരും , ഇന്ത്യൻ ഗവർമെണ്റ്റുമായും പ്രവാസി ഇന്ത്യക്കാരുടെ നീറുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുവാനുള്ള സമഗ്ര കോഓഡിനേറ്റർ സംവിധാനമായി പ്രവാസി കോൺക്ലേവ് മാറുമെന്നും , പുതിയതായി കേരള സർക്കാർ തുടക്കം കുറിച്ച ലോകമലയാളി സഭക്ക് കരുത്തേകാൻ പ്രവാസി കോൺക്ലേവിനു സാധിക്കും വിധം എല്ലാ സജ്ജീകരണങ്ങളും ഒരുക്കും എന്നും  പ്രവാസി കോൺക്ലേവിനു നേതൃത്വം കൊടുക്കുന്ന ശ്രീ അലക്സ് കോശി വിളനിലം അഭിപ്രായപ്പെട്ടു

പ്രവാസി കോൺക്ലേവിൽ പങ്കെടുക്കാൻ എല്ലാ പ്രവാസിസമൂഹ പ്രതിനിധികളോടും ശ്രീ അലക്സ് കോശി ആഹ്വാനം ചെയ്തു 

ചർച്ചയിൽ പങ്കെടുക്കേണ്ടിയിരുന്ന നാട്ടിൽ നിന്നുള്ള മന്ത്രിമാർ ഉൾപ്പെടെ  പല രാഷ്ട്രീയനേതാക്കളും   കേരളം ഇപ്പോൾ നേരിടുന്ന  പ്രളയക്കെടുതി മൂലം അമേരിക്ക വരുവാനുള്ള അസൗകര്യം അറിയിക്കുന്നതിനോടൊപ്പം പ്രവാസി കോൺക്ലേവിനു എല്ലാ ആശംസകളും, ഭാവുകങ്ങളും നേർന്നിട്ടുണ്ട്  

വാർത്ത : ജിനേഷ് തമ്പി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക