Image

കനത്ത മഴ ; സംസ്ഥാനത്ത്‌ അടിയന്തര സാഹചര്യം

Published on 15 August, 2018
കനത്ത മഴ ; സംസ്ഥാനത്ത്‌ അടിയന്തര സാഹചര്യം


തിരുവനന്തപുരം: സംസ്ഥാനത്ത്‌ കനത്ത മഴ തുടരുന്നു. 18 വരെ കനത്ത മഴയ്‌ക്ക്‌ സാധ്യതയുള്ളതായി കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു. മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതായും കാലാവസ്ഥാ വകുപ്പ്‌ മുന്നറിയിപ്പ്‌ നല്‍കി. പ്രധാനപ്പെട്ട എല്ലാ ഡാമുകളും തുറന്നു വിട്ടിരിക്കുകയാണ്‌. ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ്‌ 2398.28 അടിയായി. ഇടുക്കിയില്‍ നിന്നും പുറത്തേക്ക്‌ വിടുന്ന വെള്ളത്തിന്റെ അളവ്‌ 750 ക്യുമെക്‌സ്‌ മീറ്ററായി ഉയര്‍ത്തിയിട്ടുണ്ട്‌. വൃഷ്ടി പ്രദേശത്ത്‌ ഇപ്പോഴും കനത്ത മഴയാണ്‌ തുടരുന്നത്‌.

ജലനിരപ്പ്‌ 140 അടിയായതോടെ പുലര്‍ച്ചെ മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ തുറന്നു. 140.50 അടിയാണ്‌ ഇപ്പോള്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ്‌. പത്ത്‌ ഷട്ടറുകള്‍ ഒരടി വീതമാണ്‌ ഉയര്‍ത്തിയിട്ടുളളത്‌. വണ്ടിപ്പെരിയാര്‍, ചപ്പാത്ത്‌ വഴിയാണ്‌ വെള്ളം ഒഴിക്കിവിടുന്നത്‌.

പെരിയാറിന്റെ തീരത്തുനിന്നും നാലായിരത്തിലധികം അളുകളെയാണ്‌ മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്‌. പമ്‌ബ, ചാലക്കുടിപ്പുഴ എന്നിവയും കരകവിഞ്ഞു. ബാണാസുര സാഗറിലെ ജലനിരപ്പും ക്രമാതീതമായി ഉയരുന്നുണ്ട്‌.

കോഴിക്കോടും ശക്തമായ മഴ തുടരുകയാണ്‌. ഇന്നലെ രാത്രി മാത്രം അഞ്ച്‌ തവണയാണ്‌ കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളില്‍ ഉരുള്‍പൊട്ടിയത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക