Image

വയനാട്ടിലേക്കുള്ള ഗതാഗതം സ്‌തംഭിച്ചു

Published on 15 August, 2018
വയനാട്ടിലേക്കുള്ള ഗതാഗതം സ്‌തംഭിച്ചു

കോഴിക്കോട്‌: കോഴിക്കോട്‌ കുറ്റിയാടി ചുരത്തിലെ ആറാം വളവില്‍ മണ്ണിടിഞ്ഞു. ഇതുവഴിയുള്ള ഗതാഗതം സ്‌തംഭിച്ചിരിക്കുകയാണ്‌. വയനാട്ടിലേക്ക്‌ വാഹനങ്ങള്‍ക്ക്‌ പോകാന്‍ ഇനി താമരശ്ശേരി ചുരം മാത്രമാണ്‌ വഴി.

നേരത്തെ താമരശ്ശേരി ചുരത്തിലും മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നെങ്കിലും, ഇന്നലെ വാഹങ്ങള്‍ കടത്തിവിടുന്നുണ്ടായിരുന്നു.

വയനാട്ടിലെ പല പ്രദേശങ്ങളും ഒറ്റപ്പെട്ടിരിക്കുകയാണ്‌. പലയിടങ്ങളിലും ബസ്‌ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.

കനത്ത മഴയില്‍ കോഴിക്കോട്‌ അഞ്ചിടങ്ങളില്‍ ഉരുള്‍പ്പൊട്ടലുണ്ടായിട്ടുണ്ട്‌. ജില്ലയില്‍ ഈ മാസം 18 വരെ റെഡ്‌ അലെര്‍ട്ട്‌ പ്രഖ്യാപിച്ചിരിക്കുയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക