Image

വീണ്ടും സോക്കര്‍ കിരീടം ചൂടി കൈരളി സ്‌കാര്‍ബോറോയുടെ ചുണക്കുട്ടന്മാര്‍!

Published on 15 August, 2018
വീണ്ടും സോക്കര്‍ കിരീടം ചൂടി കൈരളി സ്‌കാര്‍ബോറോയുടെ ചുണക്കുട്ടന്മാര്‍!
കാല്‍ക്കരുത്തിന്റെയും മനക്കരുത്തിന്റെയും മാറ്റുരച്ചു വിജയപരാജയങ്ങള്‍ നിര്‍ണയിക്കുന്ന കാലപ്പന്തു കളിയില്‍, 11 ശരീരവും ഒരു മനസ്സുമായി കൈരളി സ്‌കാര്‍ബോറോയുടെ ചുണക്കുട്ടന്മാര്‍ വീണ്ടും കളിക്കളത്തില്‍ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചു! ഠീൃീിീേ മലയാളി സമാജം നടത്തിവരുന്ന Annual ഫുട്‌ബോള്‍ മാമാങ്കത്തില്‍ അജയ്യനായി വീണ്ടും കപ്പില്‍ മുത്തമിട്ടു നെഞ്ചുവിരിച്ചു നില്‍കുമ്പോള്‍, കൈരളിയെ വിജയം തേടിയെത്തുന്നത് കൈമെയ് മറന്നുള്ള പോരാട്ടവീര്യത്തോടൊപ്പം ചങ്കുപറിച്ചു കൊടുക്കാന്‍ മടിയില്ലാത്ത സഹൃദയ വലയം തീര്‍ക്കുന്ന മാസ്മരികമായ ടീം സ്പിരിറ്റ് കൂടി ആണെന്ന് സ്‌നേഹത്തോടെ ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടി അവശേഷിപ്പിക്കുന്നു! 

ഈ സീസണിലെ ആദ്യത്തെ നോര്‍ത്ത് അമേരിക്കന്‍ soccer ടൂര്‍ണമെന്റിലും വിജയകിരീടം ചൂടിയ കൈരളിക്കാര്‍ ഒരു സീസണില്‍ രണ്ടു കിരീടനേട്ടം എന്ന അപൂര്‍വ വിജയം രണ്ടു തവണ കരസ്ഥമാക്കിയ ആദ്യ ടീം എന്ന അപൂര്‍വ്വ ബഹുമതിയും അവരുടെ നേട്ടങ്ങളുടെ പട്ടികയില്‍ എഴുതിച്ചേര്‍ത്തു! ഇതിനു മുന്‍പ് 2016 ലും രണ്ടു കിരീട നേട്ടം ടരമൃയീൃീൗഴവ സ്വന്തമാക്കിയിരുന്നു! 

കൈരളി Scarboroughക് വേണ്ടി ക്യാപ്റ്റന്‍ ഹാല്‍ബി വര്‍ഗീസ് ചാമ്പ്യഷിപ് ട്രോഫി ഏറ്റുവാങ്ങി. ക്യാപ്റ്റന്‍ ഹാല്‍ബിയുടെയും, വൈസ് ക്യാപ്റ്റന്‍ അഖില്‍ കുര്യാക്കോക്കോസ്‌ന്റെയും, മാനേജര്‍ ബെന്നി നരിക്കുഴി, 3rd  ക്യാപ്റ്റന്‍ ജോ ആന്റോ,  കോച്ച് ജെയിന്‍ ജോസഫ് എന്നിവരുടെയും ശക്തമായ നേതൃത്വം ആണ് ക്ലബിന് വീണ്ടും വിജയം കൊണ്ടുവന്നത്! കൈരളി ഗോള്‍ വലയുടെ അതിശക്തനായ കാവല്‍ക്കാരന്‍ ജോര്‍ജ് തോപ്പിലിനു(സണ്ണി) മികച്ച ഗോള്‍ കീപ്പറിനുള്ള golden glove അവാര്‍ഡും,  കൈരളിയുടെ മുന്നേറ്റനിരയിലെ പടക്കുതിര ഡിഗില്‍ ഡേവിസ് 7 ഗോളുകള്‍ നേടി ടൂര്‍ണമാനെറ്റിലെ golden boot ജേതാവുമായി! 

കൈരളിയുടെ കളിക്കളത്തിലെ എല്ലാ പടക്കുതിരകള്‍ക്കും, അതോടൊപ്പം അഹോരാത്രം ടീമിനോടൊപ്പം, ടീമിനുവേണ്ടി ആര്‍ത്തുവിളിച്ചു അവരെ support ചെയ്യുന്ന കൈരളി കുടുംബത്തിലെ ഓരോ അംഗങ്ങള്‍ക്കും അവകാശപ്പെട്ടതാണ് ഈ വിജയം! Vamos Kairali Scarborough! 

കൂടാതെ ഈ വര്ഷം തന്നെ Volleyball, Basketball, Badminton തുടങ്ങിയ കായിക ഇനങ്ങളുടെ  ചാംപ്യന്‍ഷിപ് ട്രോഫികളും ക്ലബിന്റെ  ഷോകേസില്‍ എത്തിച്ചുകൊണ്ടു കൈരളിയുടെ കരുത്തന്മാര്‍ തങ്ങള്‍ അജയ്യരാണ് എന്ന് തെളിയിച്ചിരിക്കിന്നു! 

1993ല്‍ ഒരു പറ്റം ചെറുപ്പക്കാര്‍ ചേര്‍ന്ന് രൂപീകരിച്ച ഈ ക്ലബ് പിന്നീട് അവരും അവരുടെ പിന്മുറക്കാരായ മലയാളികളും ചേര്‍ന്ന് ഫുട്‌ബോളും, ക്രിക്കറ്റും, വോളിബാളും, ബാസ്‌കറ്റ് ബോളും, ബാഡ്മിന്റണും എല്ലാം ചേര്‍ന്ന ഒരു ഒന്നാന്തരം ക്ലബ് ആയി ഇന്ന് കാണുന്ന രൂപത്തില്‍ വളര്‍ത്തി എടുക്കുകയായിരുന്നു! വിജയങ്ങളുടെ ഒരുപാട് തിലകകുറികള്‍ ചാര്‍ത്തപ്പെട്ട ഈ പ്രസ്ഥാനം ഇന്ന് പുതിയതായി കാനഡയില്‍ എത്തുന്ന സ്‌പോര്‍ട്‌സ് പ്രേമികളായ മലയാളി യുവത്വങ്ങള്‍ക്കു നാട്ടില്‍ നിന്നും ദൂരെയുള്ള അവരുടെ സ്വന്തം കുടുംബം പോലെയാണ്!

വീണ്ടും സോക്കര്‍ കിരീടം ചൂടി കൈരളി സ്‌കാര്‍ബോറോയുടെ ചുണക്കുട്ടന്മാര്‍!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക