Image

വൈദ്യുതി നില പുനസ്ഥാപിക്കാനും അപകടങ്ങള്‍ ഒഴിവാക്കാനും അടിയന്തിര നടപടികള്‍ കൈക്കൊള്ളും: എം എം മണി

Published on 15 August, 2018
വൈദ്യുതി നില പുനസ്ഥാപിക്കാനും അപകടങ്ങള്‍ ഒഴിവാക്കാനും അടിയന്തിര നടപടികള്‍ കൈക്കൊള്ളും: എം എം മണി

 വൈദ്യുതി നില പുന സ്ഥാപിക്കുന്നതില്‍ കെ.എസ്.ഇ.ബി യുടെ എല്ലാ ജീവനക്കാരും കരാര്‍കാരും ബദ്ധശ്രദ്ധരായി ഈ ജോലികളില്‍ വ്യാപൃതരായിരിക്കുകയാണെന്നും ഇക്കാര്യത്തില്‍ കെ.എസ്.ഇ.ബിയുടെ ജിവനക്കാരോട് ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും വൈദ്യുതി മന്ത്രി എം എം മണി ആവശ്യപെട്ടു.

സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന പേമാരിയിലും ഉരുള്‍ പൊട്ടലിലും സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ വൈദ്യുതി വിതരണ സംവിധാനം തകരാറിലായിട്ടുണ്ട്. വെള്ളപ്പൊക്കമുണ്ടായ ഇടങ്ങളില്‍ അപകടം ഒഴിവാക്കാനായി നിരവധി ട്രാന്‍സ്ഫോര്‍മറുകള്‍ ഓഫ് ചെയ്ത് വെച്ചിരിക്കുകയാണ്. മറിഞ്ഞു വീണ പോസ്റ്റുകളും ലൈനുകളും നേരെയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.

അവധി ദിവസമെന്നത് കണക്കാക്കാതെ എല്ലാ ജിവനക്കാരോടും വൈദ്യുതി നില പുനസ്ഥാപിക്കുന്നതിനുള്ള ജോലികളില്‍ പങ്കെടുക്കണമെന്നും ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍മാരടക്കമുള്ള ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തന പുരോഗതി വിലയിരുത്തണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി.

മഴക്കാലങ്ങളില്‍ പോസ്റ്റുകള്‍ ഒടിഞ്ഞും മരം വീണും ലൈനുകള്‍ പൊട്ടി വീഴാന്‍ സാധ്യതയുള്ളതിനാല്‍ അത്തരം സന്ദര്‍ഭങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ സുരക്ഷിത അകലം പാലിച്ച്‌ അപകടമൊഴിവാക്കണമെന്നും ആ വിവരം എത്രയും പെട്ടെന്ന് അടുത്തുള്ള സെക്ഷന്‍ ഓഫീസിലോ 1912 എന്ന ടോള്‍ ഫ്രീ നമ്ബരിലോ വിളിച്ചറിയിക്കാവുന്നതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക