Image

കരസേനാ മേധാവിക്ക് കോഴ വാഗ്ദാനം: സിബിഐ അന്വേഷിച്ചാല്‍ സത്യം തെളിയില്ലെന്ന് പ്രശാന്ത് ഭൂഷണ്‍

Published on 31 March, 2012
കരസേനാ മേധാവിക്ക് കോഴ വാഗ്ദാനം: സിബിഐ അന്വേഷിച്ചാല്‍ സത്യം തെളിയില്ലെന്ന് പ്രശാന്ത് ഭൂഷണ്‍
തിരുവനന്തപുരം: കരസേനാ മേധാവിക്ക് കോഴ വാഗ്ദാനം ചെയ്‌തെന്ന ആരോപണത്തില്‍ സിബിഐ അന്വേഷിച്ചാല്‍ സത്യം തെളിയില്ലെന്ന് ഹസാരെ സംഘാംഗവും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്. തിരുവനന്തപുരത്ത് വി.എസ് അച്യുതാനന്ദനെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് സിബിഐ. ലോക്പാല്‍ പോലുള്ള സ്വതന്ത്ര ഏജന്‍സികള്‍ അന്വേഷിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ സത്യം പുറത്തുവരൂവെന്നും അദ്ദേഹം പറഞ്ഞു. കൂടംകുളം ആണവനിലയത്തിനെതിരേ പ്രദേശവാസികള്‍ നടത്തുന്ന സമരത്തില്‍ വി.എസ് പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. രാവിലെ എട്ടേമുക്കാലോടെയാണ് പ്രശാന്ത് ഭൂഷണ്‍ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലെത്തിയത്. അരമണിക്കൂറോളം ഇരുവരും ചര്‍ച്ച നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക