Image

മലപ്പുറം കൊണ്ടോട്ടിയില്‍ വീടിനു മുകളില്‍ മണ്ണിടിഞ്ഞ്‌ വീണ്‌ ഒരു കുടുംബത്തിലെ എട്ടു പേര്‍ മരിച്ചു

Published on 15 August, 2018
മലപ്പുറം കൊണ്ടോട്ടിയില്‍ വീടിനു മുകളില്‍ മണ്ണിടിഞ്ഞ്‌ വീണ്‌ ഒരു കുടുംബത്തിലെ എട്ടു പേര്‍ മരിച്ചു

കൊണ്ടോട്ടി പെരിങ്ങാവില്‍ വീടിന്‌ മുകളിലേക്ക്‌ മണ്ണിടിഞ്ഞു വീണ്‌ ഒരു കുടുംബത്തിലെ എട്ടു പേര്‍ മരിച്ചു. മൂസ, മുഹമ്മദലി, ഖൈറുന്നിസ, മുശ്‌ഫിഖ്‌, സഫ്വാന്‍, ബശീര്‍, ഇര്‍ഫാന്‍ അലി എന്നിവരാണ്‌ മരിച്ചത്‌. വീടിനുള്ളില്‍ കുടുങ്ങിയ ഒരാളെ സൈന്യം രക്ഷപ്പെടുത്തി. ഇതോടെ മലപ്പുറം ജില്ലയില്‍ മരണം 11 ആയി.

വീടിന്റെ താഴത്തെ നില പൂര്‍ണ്ണമായും മണ്ണ്‌ നിറഞ്ഞു. മുകളിലെ നില വിണ്ട്‌ കീറി എപ്പോള്‍ വേണമെങ്കിലും തകരാവുന്ന അവസ്ഥയിലാണ്‌. കൂടുതല്‍ പേര്‍ വീടിനുള്ളില്‍ കുടുങ്ങി കിടക്കുന്നുവെന്ന ആശങ്കയില്‍ തെരച്ചില്‍ തുടരുകയാണ്‌.

ഇന്നു പുലര്‍ച്ചെ കൊണ്ടോട്ടി ഐക്കരപ്പടിയില്‍ കൈതക്കുണ്ടയില്‍ വീടിന്‌ മുകളിലേക്ക്‌ മണ്ണിടിഞ്ഞു മൂന്നു പേര്‍ മരിച്ചിരുന്നു. കണ്ണനാരി വീട്ടില്‍ സുനീറയും ഭര്‍ത്താവ്‌ അസീസും മകന്‍ ആറുവയസുകാരന്‍ ഉബൈദുമാണ്‌ മരിച്ചത്‌




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക