Image

ബല്ലാററ്റില്‍ ഒഐസിസി വിക്ടോറിയ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു

Published on 15 August, 2018
ബല്ലാററ്റില്‍ ഒഐസിസി വിക്ടോറിയ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു

മെല്‍ബണ്‍ : ഒഐസിസി വിക്ടോറിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ 71 ാമത് സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ ബല്ലാററ്റില്‍ ആഘോഷിക്കുന്നു. 

ഓഗസ്റ്റ് 15ന് (ബുധന്‍) വൈകുന്നേരം 6.30 ന് ഒഐസിസി. വിക്ടോറിയാ പ്രസിഡന്റ് മാര്‍ട്ടിന്‍ ഉറുമീസിന്റെ അധ്യക്ഷതയില്‍ ചടങ്ങുകള്‍ നടക്കും. 71 വര്‍ഷം പിന്നിടുമ്പോള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രാജ്യത്തിനു നല്‍കിയ സംഭാവനകള്‍, രാജ്യം വര്‍ഗീയ ശക്തികളില്‍ ഇന്നു നേരിടുന്ന പ്രശ്‌നങ്ങള്‍ എന്നിവ യോഗം ചര്‍ച്ച ചെയ്യും. ചടങ്ങില്‍ സംഘടനാ നേതാക്കളും ഒഐസിസി ദേശീയ നേതാക്കളും പങ്കെടുക്കും. എല്ലാ കോണ്‍ഗ്രസ് അനുഭാവികളും ചടങ്ങുകളില്‍ പങ്കെടുക്കണമെന്ന് ഒഐസിസി കമ്മിറ്റി അഭ്യര്‍ഥിച്ചു. 

റിപ്പോര്‍ട്ട് : ജോസ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക