Image

ജര്‍മനിയില്‍ ചെറിയ പെണ്‍കുട്ടികള്‍ക്ക് ബുര്‍ഖ നിരോധനം പരിഗണനയില്‍

Published on 15 August, 2018
ജര്‍മനിയില്‍ ചെറിയ പെണ്‍കുട്ടികള്‍ക്ക് ബുര്‍ഖ നിരോധനം പരിഗണനയില്‍
ബര്‍ലിന്‍: വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ ബുര്‍ഖ നിരോധനം നടപ്പാക്കിയപ്പോഴും ജര്‍മനി അത്തരം ആലോചനകളില്‍ നിന്നു വിട്ടു നില്‍ക്കുകയായിരുന്നു. ഫ്രാന്‍സും ഓസ്ട്രിയയും സഞ്ചരിച്ച വഴി ജര്‍മനിക്കു പഥ്യമല്ലെന്നായിരുന്നു ഇതുവരെയുള്ള നിലപാട്.

എന്നാലിപ്പോള്‍, ചില ജര്‍മന്‍ സ്‌റ്റേറ്റുകള്‍ നിയന്ത്രിതമായ തോതില്‍ ബുര്‍ഖ നിരോധനം പരിഗണിക്കുന്നുവെന്നാണ് സൂചന. 

14 വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ തലയോ മുഖമോ മറയ്ക്കുന്ന തരത്തില്‍ വസ്ത്രം ധരിക്കുന്നത് അനുവദിക്കാനാവില്ലെന്ന നിലപാടാണ് ചര്‍ച്ചയില്‍ മുന്നോട്ടുവയ്ക്കുന്നത്. സ്‌റ്റേറ്റ് പാര്‍ലമെന്റുകളിലൊന്നും ഇത് ഇനിയും ഔദ്യോഗിക ചര്‍ച്ചയ്ക്കു വന്നിട്ടില്ല. അനൗപചാരിക ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. ഇതിനകം തന്നെ നീക്കം വിവാദമായിക്കഴിഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക