Image

സ്‌പെഷല്‍ സപ്ലിമെന്റ് സെപ്റ്റംബര്‍ ലക്കം മരിയന്‍ ടൈംസില്‍

Published on 15 August, 2018
സ്‌പെഷല്‍ സപ്ലിമെന്റ് സെപ്റ്റംബര്‍ ലക്കം മരിയന്‍ ടൈംസില്‍

ബ്രിസ്‌റ്റോള്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രുപതയുടെ ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ 4 വരെ നടത്തപ്പെടുന്ന രണ്ടാമത് അഭിഷേകാഗ്‌നി കണ്‍വന്‍ഷന്റെ സ്‌പെഷല്‍ സപ്ലിമെന്റ് ഫാ. ടെറിന്‍ മുല്ലക്കരയുടെ അവതരണത്തോടെയും നവംബര്‍ 10 ന് നടത്തപ്പെടുന്ന രണ്ടാമത് ബൈബിള്‍ കലോത്സവം സപ്ലിമെന്റ് ചീഫ് കോഓര്‍ഡിനേറ്റര്‍ ജോജി മാത്യുവിന്റെ അവതരണത്തോടെയും ആകര്‍ഷകമായ രീതിയില്‍ സെപ്റ്റംബര്‍ ലക്കം മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്നു.

സപ്ലിമെന്റിന്റെ കോപ്പികള്‍ ആവശ്യമുള്ളവര്‍ക്ക് സൗജന്യമായി മരിയന്‍ മിനിസ്ട്രി മാനേജിംഗ് ഡയറക്ടര്‍ ബ്രദര്‍ തോമസ് സാജിനെ ബന്ധപ്പെടാവുന്നതാണ്. 

വിവരങ്ങള്‍ക്ക് : 07809502804.

റിപ്പോര്‍ട്ട്: ജെഗി ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക