Image

ഈ മഹാ പ്രളയത്തില്‍ നമ്മുടെ മഹാമനസ്‌കത ഉണരട്ടെ; ഫോമാ പത്തു ലക്ഷം കൂടി ഉടന്‍ നല്‍കും: ഫിലിപ്പ് ചാമത്തില്‍

Published on 15 August, 2018
ഈ മഹാ പ്രളയത്തില്‍ നമ്മുടെ മഹാമനസ്‌കത ഉണരട്ടെ; ഫോമാ പത്തു ലക്ഷം കൂടി ഉടന്‍ നല്‍കും: ഫിലിപ്പ് ചാമത്തില്‍
നാളെ (വ്യാഴാഴ്ച) വൈകിട്ട് ന്യൂയോര്‍ക് സമയം 8 30ന് ഒരു ദേശീയ കോണ്‍ഫറന്‍സ് കോള്‍
--------------------------------------------------------------

നാട് മഹാദുരന്തം നേരിടുന്നു. നമുക്ക് കയ്യും കെട്ടി ഇരിക്കാനാവില്ല. വിദേശത്തുള്ള എല്ലാ മലയാളികളും കഴിയുന സഹായം നാട്ടില്‍ എത്തിക്കേണ്ട അടിയന്തര സന്ദര്‍ഭമാണിത്- ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ പറഞ്ഞു.

കഴിഞ്ഞ മാസം ആദ്യഘട്ടമായി 1000-ല്‍ പരം കിറ്റുകള്‍ ഫോമാ പത്തനംതിട്ട-ആലപ്പുഴ ജില്ലകളില്‍ വിതരണം ചെയ്തു. അന്ന് അതില്‍ പങ്കെടുക്കുമ്പോള്‍ ഈ ദുരിതം വൈകാതെ തീരുമല്ലോ എന്ന പ്രതീക്ഷയായിരുന്നു തനിക്കും മറ്റുള്ളവര്‍ക്കും. എന്നാല്‍ അനുദിനം സ്ഥിതിഗതികള്‍ വഷളാവുന്ന കാഴ്ചയാണു പിന്നീട് കണ്ടത്. നമ്മുടെ ആരുടെയും ജീവിതകാലത്ത് ഇതു പോലെ ഒന്ന് ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ലായിരിക്കാം.

തകര്‍ന്ന് കിടക്കുന വീട് നോക്കി കരയുന്നവര്‍. കിണറും കക്കൂസും എല്ലാം പ്രളയജലത്തില്‍ തിരിച്ചറിയാന്‍ പറ്റാതായി; ക്യാമ്പുകളില്‍ പ്രാഥമിക ക്രുത്യത്തിനു പോലും സൗകര്യമില്ലാതെ വിഷമിക്കുന്നവര്‍... ദൈവത്തിന്റെ സ്വന്തം നാട് ഈ തലത്തില്‍ എത്തുമെന്നു ആരും കരുതിയതല്ല.

അമെരിക്കയില്‍ മാത്രമല്ല ലോകമെങ്ങുമുള്ള മലയാളി ഉണരേണ്ട സമയമാണിത്

രണ്ടാം ഘട്ട സഹായമായി ഫോമാ 10 ലക്ഷം രൂപ നല്കാന്‍ ഇന്ന് ചേര്‍ന്ന അടിയന്തര എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഇത്ഒരാഴ്ചക്കകം കേരളത്തില്‍ എത്തിക്കും.

അമേരിക്കയിലെ നിരവധി ആളുകള്‍ കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ തങ്ങളുടെ ബന്ധുമിത്രാദികളെയും അവശതയനുഭവിക്കുന്ന മറ്റുള്ളവരെയും എങ്ങനെ സഹായിക്കും എന്ന് ആശങ്കപ്പെടുന്ന സാഹചര്യത്തില്‍ ആണ് ഫോമായുടെ നേതൃത്വത്തില്‍ ഇങ്ങനെയൊരു രണ്ടാംഘട്ട ദുരിദാശ്വാസ നടപടികള്‍ക്ക് ധനസഹായം നല്‍കാന്‍ തീരുമാനിച്ചത്.

കേരളത്തിലെ പ്രളയക്കെടുതി വിലയിരുത്താനും സ്ഥിതിഗതികള്‍ വിലയിരുത്തുവാനും ഫോമയുടെ നേതൃത്വത്തില്‍ നാളെ (വ്യാഴാഴ്ച) വൈകിട്ട് ന്യൂയോര്‍ക് സമയം 8 30ന് ഒരു ദേശീയ കോണ്‍ഫറന്‍സ് കോള്‍ വിളിച്ചു കൂട്ടുന്നു. കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥന്മാരുംജനപ്രതിനിധികളുംഈ കോണ്‍ഫറന്‍സില്‍ ചേര്‍ന്നു കൊണ്ട് കാര്യങ്ങള്‍ വിശദീകരിക്കുന്നതായിരിക്കും.

അമേരിക്കയിലെ എല്ലാ മലയാളികളും ഈ കോണ്‍ഫറന്‍സ് കോളില്‍ ചേര്‍ന്നുകൊണ്ട് കേരളത്തിലെ ജനങ്ങളോടുള്ള തങ്ങളുടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്ന്ഫിലിപ്പ് ചാമത്തിലും ജനറല്‍ സെക്രടറി ജോസ് ഏബ്രഹാമും അഭ്യര്‍ഥിക്കുന്നു 

Conference Call Details
Dial in Number - 605 472 5611
Access Code - 209764
Date: 8/16/2018 - Thursday

ഈ മഹാ പ്രളയത്തില്‍ നമ്മുടെ മഹാമനസ്‌കത ഉണരട്ടെ; ഫോമാ പത്തു ലക്ഷം കൂടി ഉടന്‍ നല്‍കും: ഫിലിപ്പ് ചാമത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക