Image

റവ.ഫാ .ജോണ്‍ തോമസിന്റെ എഴുപതാം ജന്മദിനം ആഘോഷിച്ചു

Published on 15 August, 2018
റവ.ഫാ .ജോണ്‍ തോമസിന്റെ എഴുപതാം ജന്മദിനം ആഘോഷിച്ചു
കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് കൊയര്‍ പ്രസിഡന്റ് റവ.ഫാ .ജോണ്‍ തോമസിന്റെ എഴുപതാം ജന്മദിനം cherylyne St Gregorios ഓര്‍ത്തഡോക്‌സ്  പള്ളിയില്‍ വെച്ച് ആഘോഷിച്ചു . ന്യൂയോര്‍ക്കിലെ ബ്രൂക്‌ലിന്‍ , ക്യുന്‍സ് , ലോങ്ങ് ഐലന്‍ഡ് ഏരിയയിലുള്ള 10 പള്ളികളിലെ അറുപതിലധികം അംഗങ്ങള്‍ അടങ്ങുന്നതാണ് കൗണ്‍സില്‍ കൊയര്‍.കൗണ്‍സില്‍ സെക്രട്രറി തോമസ് വര്ഗീസ് , ട്രസ്റ്റീ ഫിലിപ്പോസ് സാമുവേല്‍ , കൊയര്‍മാസ്റ്റര്‍ ജോസഫ് പാപ്പന്‍, കോര്‍ഡിനേറ്റേഴ്‌സ് ആയിട്ടുള്ള മിനി കോശി , ഫെനു മോഹന്‍ എന്നിവര്‍ ,തുടക്കം മുതല്‍ ഇന്നുവരെ ഈ പ്രസ്ഥാനത്തിന്റെ അഭിവ്യദ്ധിക്കുവേണ്ടി അക്ഷീണം പ്രവര്‍ത്തിക്കുന്ന ബഹുമാനപ്പെട്ട അച്ഛന് ജന്മദിനത്തിന്റെ എല്ലാ ആശംസകളും നേര്‍ന്നുകൊണ്ട് പ്രസംഗിച്ചു .

പല പ്രതിസന്ധികള്‍ ജീവിതത്തില്‍ വന്നെങ്കിലും , തളരാതെ മുന്‍പോട്ടു പോകുവാന്‍ ദൈവത്തിന്റെ അദൃശ്യമായ കരം എപ്പോഴും കൂടെയുണ്ടെന്നും ദൈവകൃപ ഒന്നുകൊണ്ടു മാത്രമാണ് ഇത്രത്തോളം മുന്‍പോട്ടു പോകുവാന്‍കഴിയുന്നതെന്നും മറുപടി പ്രസംഗത്തില്‍ അച്ചന്‍ സൂചിപ്പിച്ചു

എന്റെ ശുശ്രൂഷയില്‍ കൈത്താങ്ങായി ഒപ്പം നില്‍ക്കുന്നതു എന്റെ സ്‌നേഹനിധിയായ ഭാര്യയാണെന്ന് ബഹുമാനപ്പെട്ട കൊച്ചമ്മയെ സാക്ഷിയാക്കി അദ്ദേഹം പറഞ്ഞു. കൊയറിന്റെ ആശംസാഗാനത്തിന് ശേഷം കേക്ക് മുറിച്ചു , പ്രാര്‍ത്ഥനക്കുശേഷം സ്‌നേഹവിരുന്നോടുകൂടി ചടങ്ങുകള്‍ അവസാനിച്ചു .
റവ.ഫാ .ജോണ്‍ തോമസിന്റെ എഴുപതാം ജന്മദിനം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക