Image

ശ്രീ ഗുരുവായൂരപ്പന്‍ വിശ്വാസികള്‍ ഓണാഘോഷം ഒരു പ്രളയ ദുരിത സഹായ ദിനമായി ആഗസ്റ്റ് 19 ആചരിക്കുന്നു

ശങ്കരന്‍കുട്ടി Published on 16 August, 2018
ശ്രീ ഗുരുവായൂരപ്പന്‍ വിശ്വാസികള്‍ ഓണാഘോഷം ഒരു  പ്രളയ ദുരിത സഹായ ദിനമായി ആഗസ്റ്റ് 19 ആചരിക്കുന്നു
ശ്രീ ഗുരുവായൂരപ്പന്‍ വിശ്വാസികള്‍ ഓണാഘോഷം ഒരു  പ്രളയ ദുരിത സഹായ ദിനമായി ആഗസ്റ്റ് 19 ഞായറാഴ്ച ആചരിക്കാന്‍ തീരുമാനിച്ചു. ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്ര വിശ്വാസികളുടേയും മറ്റ് സാമൂഹ്യ സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടേയും സമ്പൂര്‍ണ്ണ സഹകരണത്തോടെ നടത്തുന്ന ഈ ഓണത്തിന്റെ ഒത്തുചേരലില്‍ നിങ്ങളോരുത്തരുടേയും നന്മ നിറഞ്ഞ മഹാമനസ്‌കത ഉണരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഈ അവസരത്തില്‍  സമാഹരിക്കുന്ന സംഭാവനയുടെ വലിയൊരു പങ്ക്  പ്രളയ
ദുരിതമനുഭവിക്കുന്നവര്‍ക്കുവേണ്ടി നല്‍കാന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്ര ഭാരവാഹികള്‍ തീരുമാനിച്ചതായി പ്രസിഡന്റ് ബിജു പിളള അറിയിച്ചു.

 2018 ആഗസ്റ്റ്  19 ഞായറാഴ്ച രാവിലെ 11  മണി മുതല്‍ 3 മണി വരെ ഹൂസ്റ്റണിലെ മിസൌറി സിറ്റിയിലുള്ള 2210 സ്റ്റാഫോര്‍ഡ് ഷെയര്‍, കനാനായ കമ്യൂണിറ്റി സെന്റ്ര്‍ ആഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന പരിപാടിയില്‍ പ്രശസ്തനും, പ്രഗല്‍ഭനും, വാഗ്മിയും, എഴുത്തുകാരനും ഭിഷഗ്വരനുമായ ശ്രീ Dr. M V Pillai മുഖ്യ അതിഥിയായിരിക്കും. പരമ്പരാഗതമായ ഓണസദ്യ, സാംസ്‌കാരിക സമ്മേളനം തിരുവാതിര, ശാസ്ത്രീയ നൃത്തം, സംഗീത പരിപാടികള്‍, താളമേളാദികളോടെ മഹാബലി തമ്പുരാനെ എതിരേല്‍ക്കുക, അത്തപ്പൂക്കള മത്സരം എന്നിവയും ഉണ്ടായിരിക്കും. ' പ്രവേശനം പാസ്സുമൂലം നിയന്ത്രിക്കുന്ന ഈ ഓണാഘോഷ വേളയിലേക്കു ഹൂസ്റ്റണിലെ എല്ലാ സുമനസ്സുകളേയും സ്‌നേഹാദരങ്ങളോടെ ക്ഷേത്ര ഭാരവാഹികള്‍ സവിനയം ക്ഷണിച്ചു കൊള്ളുന്നു. 
വിശദ വിവരങ്ങള്‍ക്കു ബന്ധപ്പെടുക: 
ബിജു പിള്ള-832 247 3411, 
 അനില്‍ ഗോപിനാഥ്- 9736403831,  
രമാ ശങ്കര്‍ 4046809787 & 7137298994.

.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക