Image

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചു

Published on 16 August, 2018
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചു
കേരളം പ്രളയക്കെടുതികളിലൂടെ കടന്ന് പോകുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചു. അനുവദനീയമായ ജലനിരപ്പായ 142 അടിയ്ക്ക് മുകളിലേക്കെത്തിയിരിക്കുകയാണ് ജലനിരപ്പ്. വിഷയത്തില്‍ കേരളത്തിന്റെ ആവശ്യങ്ങളോട് മുഖം തിരിച്ച്‌ നില്‍ക്കുന്ന സമീപനമാണ് തമിഴ്നാട് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

ഈ സാഹചര്യത്തിലാണ് ഇടുക്കി സ്വദേശിയായ റസല്‍ ജോയി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ജലനിരപ്പ് 144 അടിയിലേക്കെത്തിക്കാനായി തമിഴ്നാട് കേരളത്തിലെ ജനങ്ങളുടെ ജീവന്‍ ഭീഷണിയുയര്‍ത്തുകയാണെന്ന് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.മുല്ലപ്പെരിയാര്‍ സംബന്ധിച്ച്‌ സുപ്രീംകോടതി നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ കേന്ദ്രവും, തമിഴ്നാടും അലംഭാവം കാണിക്കുകയാണെന്നും സുപ്രീം കോടതി അടിയന്തിരമായി ഇടപെടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടിയിലെത്തിയിട്ടും തമിഴ്നാട് തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയിരുന്നില്ല. കേന്ദ്രത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഒടുവില്‍ തമിഴ്നാട് വഴങ്ങിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക