Image

ദുരിതം അനുഭവിക്കുന്നവര്‍ക്ക് തന്റെ വീട്ടില്‍ വരാമെന്നു നടന്‍ ടൊവിനോ തോമസ്

Published on 16 August, 2018
 ദുരിതം അനുഭവിക്കുന്നവര്‍ക്ക് തന്റെ വീട്ടില്‍ വരാമെന്നു നടന്‍ ടൊവിനോ തോമസ്
ഞാന്‍ ഇരിങ്ങാലക്കുടയിലെ എന്റെ വീട്ടിലാണുള്ളതെന്നും ദുരിതം അനുഭവിക്കുന്നവര്‍ക്ക് തന്റെ വീട്ടില്‍ വരാമെന്നും നടന്‍ ടൊവിനോ തോമസ്. പ്രളയക്കെടുതി രൂക്ഷമായ കേരളത്തിന് കൈത്താങ്ങായി സുമനസുകളുടെ പ്രവാഹമാണ്. ഇതിനിടയിലാണ് സ്വന്തം വീട്ടിലേക്ക് ദുരിതമനുഭവിക്കുന്നരെ ക്ഷണിച്ച്‌ യുവനടന്‍ ടൊവീനോ തോമസ് രംഗത്തെത്തിയത്.

ഞാന്‍ ഇരിങ്ങാലക്കുടയിലെ എന്റെ വീട്ടില്‍ ആണുള്ളത്. ഇവിടെ അപകടകരമായ രീതിയില്‍ വെള്ളം പൊങ്ങിയിട്ടില്ല. കറന്റ് ഇല്ല എന്ന പ്രശ്നം മാത്രമേ ഉള്ളൂ. തൊട്ടടുത്തുള്ള സുരക്ഷിത കേന്ദ്രമായി കണ്ട് ആര്‍ക്കും ഇവിടേക്ക് വരാവുന്നതാണ്. കഴിയും വിധം സഹായിക്കും. പരമാവധി പേര്‍ക്ക് ഇവിടെ താമസിക്കാം. സൗകര്യങ്ങള്‍ ഒരുക്കാം. ദയവ് ചെയ്ത് ദുരുപയോഗം ചെയ്യരുതെന്ന് അപേക്ഷ. ടൊവീനോ കുറിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക