Image

മാര്‍ നിക്കോളാവോസിന്റെ മെത്രഭിഷേക രജത ജൂബിലി ഓഗസ്റ്റ് 26 ന്

ജോര്‍ജ് തുമ്പയില്‍ Published on 16 August, 2018
മാര്‍ നിക്കോളാവോസിന്റെ മെത്രഭിഷേക രജത ജൂബിലി ഓഗസ്റ്റ് 26 ന്
ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളാവോസ് മെത്രാപ്പൊലീത്തായുടെ എപ്പിസ്‌കോപ്പല്‍ രജതജൂബിലി ആഘോഷ പരിപാടികളുടെ ക്രമീകരണങ്ങള്‍ ഭംഗിയായി നടത്തുവരുന്നു വെന്ന് ആഘോഷകമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഡോ. ഫിലിപ് ജോര്‍ജ് അറിയിച്ചു. ആഗസ്റ്റ് 26 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ന്യൂറോഷലിലുള്ള ഗ്രീന്‍ട്രീ കണ്‍ട്രി ക്ലബ് ബാങ്ക്വറ്റ് ഹാളിലാണ് ആഘോഷപരിപാടികള്‍ നടക്കുന്നത്.

ഭദ്രാസന കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പരിപാടികളില്‍ സഭയുടെ പരമാധ്യക്ഷന്‍ പരി. ബസേലിയസ് മാര്‍ത്തോമ്മാ പൗലൂസ് ദ്വിതീയന്‍ കതോലിക്കാ ബാവയും പങ്കെടുക്കും. കൂടാതെ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള സഭാ നേതാക്കന്മാര്‍, എക്യൂമിനിക്കല്‍ പ്രിതിനിധികള്‍, വേള്‍ഡ് കൗണ്‍സില്‍ ഓഫ്! ചര്‍ച്ചസ് പ്രതിനിധികള്‍ എന്നിവരും പങ്കെടുക്കും. ടൊറന്റോ മുതല്‍ കാരലൈന വരെയുള്ള ഭദ്രാസന ഇടവകകളില്‍ നിന്നുള്ള അഞ്ഞൂറിലധികം പേരും പങ്കെടുക്കുന്നുണ്ട്.

പരി. കതോലിക്കാ ബാവയെയും മര്‍നിക്കോളോവോസ് മെത്രാ പ്പൊലീത്തയെയും പോര്‍ട്ട് ചെസ്റ്ററിലുള്ള സെന്റ് ജോര്‍ജ് ഓര്‍ത്തഡക്‌സ് ഇടവകയില്‍ നിന്നും റൈസിറ്റിയുടെ സ്‌പെഷ്യല്‍ പൊലീസ് എസ്‌കോര്‍ട്ടോടുകൂടി ന്യൂറോഷലിലേക്ക് ആനയിക്കും. വിവിധ നേതാക്കന്മാരും അതിഥികളും അനുഗമിക്കും.

ഞായറാഴ്ച രാവിലെ പരി. കാതോലിക്കാ ബാവാ പോര്‍ട്ട് ചെസ്റ്റര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ വി. കുര്‍ബ്ബാനയില്‍ പ്രധാന കാര്‍മ്മികനായിരിക്കും. ഇടവക ട്രസ്റ്റി ബോര്‍ഡ്, മാനേജിംഗ് കമ്മിറ്റി, സണ്‍ഡേസ്കൂള്‍, മര്‍ത്തമറിയം വനിതാ സമാജം, ഫോക്കസ്, ഗ്രോ മുതലായ പ്രസ്ഥാനങ്ങ ളുടെ നേതൃത്വത്തില്‍ വമ്പിച്ച സന്നാഹങ്ങളാണ് ഇടവകയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഗ്രീന്‍ട്രീ കണ്‍ട്രി ക്ലബ് സമുച്ചയത്തില്‍ എത്തിച്ചേരുന്ന പരി.ബാവയെയും അനുഗമിക്കുന്ന സംഘത്തെയും ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍, സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും. 25 വര്‍ഷങ്ങളെ പ്രതിനിധീകരിച്ച് 25 പ്രാവുകളെ പറത്തിയാണ് പരിപാടികള്‍ക്കു തുടക്കമാകുന്നത്. തുടര്‍ന്നു സമ്മേളനവും, അത്താഴവിരുന്നും, ജൂബിലി ആഘോഷപരിപാടികളെ സംഗീത സാന്ദ്രമാക്കുവാന്‍ ഭദ്രാസന ഇടവകകളില്‍ നിന്നുള്ള അംഗങ്ങള്‍ ചേര്‍ന്നു ഗാനങ്ങള്‍ ആലപിക്കും. വിവരങ്ങള്‍ക്ക്: ഡോ. ഫിലിപ് ജോര്‍ജ് (646) 361–9509, സാജന്‍ മാത്യു (914) 772–4043.
Join WhatsApp News
Vayanakkaran 2018-08-16 13:58:35
They should cancel this celebration. It’s a shame to celebrate this jubilee when all the brothers and sisters in Kerala are in such an enormous crisis. If you celebrate, what is the message you giving as a Christian leader? Instead you should send the money to the relief fund. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക