Image

മാര്‍ക്കിന്റെ ഓണാഘോഷം നാളെ; ഫണ്ട് സമാഹരണം പ്രധാന ലക്ഷ്യം

Published on 16 August, 2018
മാര്‍ക്കിന്റെ ഓണാഘോഷം നാളെ; ഫണ്ട് സമാഹരണം പ്രധാന ലക്ഷ്യം
ന്യൂയോര്‍ക്ക്: മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്ലാന്റ് കൗണ്ടി (മാര്‍ക്ക്) നാളെ നടത്തുന്ന ഓണാഘോഷം കേരളത്തിലെ പ്രളയ ദുരന്തത്തില്‌പ്പെട്ടവര്‍ക്ക് സഹായധനം സമാഹരിക്കാനുള്ള വേദിയാകും.

ഓണം ആഘോഷിക്കുന്നത് നേരത്തെ തീരുമനിച്ചതാണ്. അതനുസരിച്ച് വേദി ബുക്ക് ചെയ്യുകയും മറ്റും ചെയ്തു. അതിനാല്‍ ഇനി മാറ്റി വയ്ക്കുക പ്രായോഗികമല്ല. അതിനു പകരം ആഘോഷങ്ങള്‍ ഒഴിവാക്കി ഫണ്ട് സമാഹരണ വേദിയായി ചടങ്ങ് നടത്തും.

ഓണാഘോഷം മാറ്റി എന്ന തരത്തില്‍ വന്ന വാര്‍ത്ത സത്യമല്ല. സംഘടനയുമായി ബന്ധമില്ലാത്ത വ്യക്തിപറയുന്നതാണത്. ഹാള്‍ ബുക്ക് ചെയ്യുകയോ മറ്റു കാര്യങ്ങള്‍ ചെയ്യുകയോ ചെയ്ത ശേഷം റദ്ദു ചെയ്തു എന്നു പറഞ്ഞാല്‍ മനസിലാക്കാം. ഒന്നും ചെയ്യാതെ എന്താണു റദ്ദാക്കാനുള്ളത്? റദ്ദാക്കുന്നതിലല്ല, നാട്ടില്‍ സഹായമെത്തിക്കുന്നതിലാണു  കാര്യം. അതാണു തങ്ങള്‍ ചെയ്യാന്‍ പോകുന്നത് പ്രസിഡന്റ് ജോസ് അക്കക്കാട്ട് പറഞ്ഞു

വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക്  ക്ലാര്‍ക്ക് ടൗണ്‍ റീഫോം ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ആണു ആഘോഷം

തദ്ദവസരത്തില്‍ റോക്ക്‌ലാണ്ടിലുള്ള മികച്ച കര്‍ഷകരെ കണ്ടെത്തി കര്‍ഷകശ്രീയും, എവര്‍റോളിങ്ങ് ട്രോഫിയും നല്‍കും.

അഡ്മിഷന്‍ ഫ്രീയായി നടത്തുന്ന മാര്‍ക്കിന്റെചടങ്ങുകള്‍ വന്‍വിജയം ആക്കുന്നതിന് ഏവരേയും സാദരം ക്ഷണിക്കുന്നതായി മാര്‍ക്കിന്റെ പ്രസിഡന്റ് ജോസ് അക്കക്കാട്ടും, സെക്രട്ടറി സന്തോഷ് വറുഗീസും സംയുക്തമായി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോസ് അക്കക്കാട്ട്-845 461 1052
സന്തോഷ് വറുഗീസ്-201- 310-9247
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക