Image

കേരളം കണ്ണീര്‍ക്കടലില്‍, മഹാപ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട് ഒരു ജനത (അജീഷ് ചന്ദ്രന്‍)

അജീഷ് ചന്ദ്രന്‍/ (സീനിയര്‍ എഡിറ്റര്‍, ഇ-മലയാളി) Published on 16 August, 2018
കേരളം കണ്ണീര്‍ക്കടലില്‍, മഹാപ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട് ഒരു ജനത (അജീഷ്  ചന്ദ്രന്‍)
ഇനിയാരും 99-ലെ വെള്ളപ്പൊക്കമെന്നു പറയില്ല, കാരണം അതിലും വലിയ പ്രളയം എന്നത് സങ്കല്‍പ്പമാണെന്നു പറഞ്ഞവരെയും ഞെട്ടിച്ച് കേരളത്തില്‍ മഹാപ്രളയം.

തുറക്കാത്ത ഡാമുകളില്ല, മുങ്ങാത്ത നഗരങ്ങളില്ല, കരയാത്ത ജനമനസ്സുകളില്ല. ഒരു ജന്മത്തിലേക്ക് സ്വരൂക്കൂട്ടിയ എല്ലാ സമ്പാദ്യങ്ങളും നഷ്ടപ്പെട്ട് എന്തു ചെയ്യണമെന്നറിയാതെ തേങ്ങുകയാണ് കേരളത്തിലെ മൂന്നു കോടിയോളം ജനത.

കേരളത്തെ മുഴുവന്‍ മഹാപ്രളയത്തില്‍ മുക്കി്, ജീവന്‍ പന്താടിയ ഒരു മഴക്കാലമെന്നത് ഇതിനെ ഇനി ചരിത്രം പറയും.

വിവരണാതീതമാണ് കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍. അത്തം പിറന്നു കഴിഞ്ഞ ഓണനാളില്‍ കാണം വിറ്റും ഓണം ഉണ്ണണമെന്നു ശീലിച്ചവര്‍ക്ക് ഇന്ന് ഉണ്ണാനും ഉടുക്കാനും പോലും ഒന്നുമില്ല. ധരിച്ചിരിക്കുന്ന തുണിയുമായി ദുരിതാശ്വാസ ക്യാമ്പില്‍ എത്തിയവരുടെ കണ്ണീര്‍ തോരുന്നില്ല, തുള്ളിക്കൊരു കുടം പോലെ പെരുമഴയും.

കേരളം ഇതു പോലൊരു സാഹചര്യത്തെ ഇതിനു മുന്‍പ് നേരിട്ടിട്ടില്ല. ഇത്ര വലിയ പ്രളയത്തെ കണ്ടിട്ടുമില്ല. ശാസ്ത്രസാങ്കേതികത ഇത്രമാത്രം വര്‍ദ്ധിച്ചിട്ടും ഒലിച്ചു കുത്തി വരുന്ന പ്രളയജലത്തിനു മുന്നില്‍ മുട്ടു കുത്തേണ്ടിവരുന്ന നിസ്സഹായതയ്ക്ക് മുന്നില്‍ ലോകം പോലും വിറങ്ങലിച്ചു. ഓടിപോകാന്‍ ഒരിടവും ഇല്ലാതെ മുഴുവന്‍ വെള്ളത്തില്‍ മുങ്ങി. ഉയര്‍ന്നു വരുന്ന പ്രളയജലത്തെ നോക്കി, മുകളിലേക്ക് കൈകൂപ്പി, രക്ഷിക്കാന്‍ കേണപേക്ഷിക്കുന്നു.

കാറില്ല, ബസ്സില്ല, ട്രെയിനില്ല, റോഡ് ഇല്ല, പാലമില്ല, എവിടെ തിരിഞ്ഞാലും വെള്ളം. വെള്ളം വെള്ളം സര്‍വ്വത്ര, എന്നാല്‍ കുടിക്കാനോ പ്രാഥമിക ആവശ്യത്തിനോ പോലും തെല്ലുമില്ല താനും. ഇതാണ് നരകമെന്ന് കേരളജനത തിരിച്ചറിഞ്ഞു.

കഴിഞ്ഞ ഒന്നരമാസമായി കുട്ടനാട് വെള്ളത്തില്‍ മുങ്ങിക്കിടന്നപ്പോള്‍ അവിടുത്തുകാര്‍ അനുഭവച്ചതിനേക്കാള്‍ നോവും നൊമ്പരവും ശേഷിച്ച കേരളജനത ഒന്നര ദിവസം കൊണ്ട് അനുഭവിച്ചു. മരണത്തെ മുന്നില്‍ കണ്ട് വെപ്രാളപ്പെട്ട് കരഞ്ഞു നിലവിളിക്കുന്ന ആയിരക്കണക്കിനു പേരുടെ ലൈവ് വീഡിയോകള്‍ കണ്ട് ഫേസ്ബുക്ക് പോലും ഞടുങ്ങി. അത്രയ്ക്ക് വിവരണാതീതമായിരുന്നു കാര്യങ്ങള്‍.

ആര്‍ക്കും ആരെയും കുറിച്ചും ഒന്നുമറിയാന്‍ കഴിയുന്നില്ല. വെള്ളമില്ല, വെളിച്ചമില്ല, കഴിക്കാന്‍ ഒരു വസ്തുവുമില്ല. അതിനപ്പുറം ജന്മം കൊണ്ട് ഉണ്ടാക്കിയതൊക്കെയും നഷ്ടപ്പെടുന്നത് കണ്ണു കൊണ്ട് കാണേണ്ടി വരുന്ന നെഞ്ചിടിപ്പിനു പകരം വെക്കാന്‍ ഒന്നുമില്ല. ആര്‍ക്ക് ഇവരെ ആശ്വസിപ്പിക്കാനാവും. ആര്‍ക്ക് ഇവരുടെ കണ്ണുനീരൊപ്പാനാവും? കണ്ണു തുറക്കു, ഈശ്വരന്മാരെ....

അജീഷ്  ചന്ദ്രന്‍/ (സീനിയര്‍ എഡിറ്റര്‍, ഇ-മലയാളി)
കേരളം കണ്ണീര്‍ക്കടലില്‍, മഹാപ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട് ഒരു ജനത (അജീഷ്  ചന്ദ്രന്‍)കേരളം കണ്ണീര്‍ക്കടലില്‍, മഹാപ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട് ഒരു ജനത (അജീഷ്  ചന്ദ്രന്‍)കേരളം കണ്ണീര്‍ക്കടലില്‍, മഹാപ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട് ഒരു ജനത (അജീഷ്  ചന്ദ്രന്‍)കേരളം കണ്ണീര്‍ക്കടലില്‍, മഹാപ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട് ഒരു ജനത (അജീഷ്  ചന്ദ്രന്‍)കേരളം കണ്ണീര്‍ക്കടലില്‍, മഹാപ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട് ഒരു ജനത (അജീഷ്  ചന്ദ്രന്‍)കേരളം കണ്ണീര്‍ക്കടലില്‍, മഹാപ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട് ഒരു ജനത (അജീഷ്  ചന്ദ്രന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക