Image

മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിന ചിന്തകള്‍

മണ്ണിക്കരോട്ട് Published on 16 August, 2018
മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിന ചിന്തകള്‍
ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റനിലെ സാഹിത്യ സംഘടനയായ മലയാളം സൊസൈറ്റിയുടെ ഓഗസ്റ്റ്മാസ സമ്മേളനം 12-ന് ഞായര്‍ 4 മണിയ്ക്ക് കേരളാ ഹൗസില്‍ നടത്തപ്പെട്ടു. ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ‘ഇന്ത്യന്‍ സ്വാതന്ത്ര്യദിന ചിന്തകള്‍’ എന്ന വിഷയം ആസ്പദമാക്കി സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായ എ.സി. ജോര്‍ജ് പ്രാരംഭ പ്രഭാഷണം നടത്തി. അഡ്വ. ഡോ. മാത്യു വൈരമണ്‍ ആയിരുന്നു മോഡറേറ്റര്‍. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണെങ്കിലും പല കാരണങ്ങള്‍കൊണ്ടും പലര്‍ക്കും ഇന്ത്യ സ്വതന്ത്രമല്ല എന്ന്, നാട്ടില്‍ നടമാടുടന്ന അഴുമതികളും അസഹിഷ്ണതയുമെല്ലാം ചൂണ്ടിക്കാട്ടി അദ്ദേഹം സമര്‍ത്ഥിച്ചു. ജനങ്ങള്‍ക്ക് തുല്യതയും വേണ്ട ആനുകൂല്യങ്ങളും നല്‍കാമെന്ന വാഗ്ദാനങ്ങളുമായി അധികാരത്തില്‍ വരുന്ന ഭരണകൂടങ്ങള്‍ സ്ഥാപിതതാല്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ വ്യപൃതരാകുന്നു. മതവികാരങ്ങള്‍ ഇളക്കിവിട്ട് ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയം നടപ്പിലാക്കപ്പെടുന്നു.

തുടര്‍ന്നുള്ള പൊതുചര്‍ച്ചയില്‍ എല്ലാവരും സജിവമായി പങ്കെടുത്തു. ഇന്ത്യയില്‍ യഥാര്‍ത്ഥ സ്വാതന്ത്ര്യം ഒരു വിദൂര സ്വപ്നമാണെന്ന് ചര്‍ച്ചയില്‍ പങ്കുകൊണ്ട മിക്കവരും അഭിപ്രായപ്പെട്ടു. നെഹറു വിഭാവനം ചെയ്ത വിദ്യാഭ്യാസ നയങ്ങള്‍ നടപ്പിലാക്കിയാല്‍ അത് ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയില്‍നിന്ന് മേചനം നേടാന്‍ സഹായിക്കുമെന്ന അഭിപ്രായവും സദസില്‍ ഉയര്‍ന്നു കേട്ടു.

തുടര്‍ന്ന് ജോസഫ് തച്ചാറയുടെ ‘നീര്‍ എന്ന ചെറുകഥ അദ്ദേഹം അവതരിപ്പിച്ചു. താന്‍ വിശ്വസിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ആദര്‍ശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുമ്പോള്‍, വെട്ടും കുത്തുമേറ്റ് നടുറോഡില്‍ വീണുകിടക്കുന്ന ഉറ്റ സുഹൃത്തിനുവേണ്ടി ഒന്നു ചെയ്യാന്‍ കഴിയാതെപോകുന്ന ഒരു മനുഷ്യന്റെ കഥയാണ് തച്ചാറ നീര്‍ എന്ന കഥയിലൂടെ അവതരിപ്പിച്ചത്. ജീവിതത്തിലെ ചില സാഹചര്യത്തില്‍ മഹാഭാരത യുദ്ധത്തിലെ അര്‍ജ്ജുനനെപ്പോലെ ഇതികര്‍തവ്യാമൂഡനായി പകച്ചു നില്‍ക്കേണ്ട അവസരം ഉണ്ടാകാമെന്ന് തച്ചാറ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. കഥയുടെ സാങ്കേതിക വശങ്ങളും സന്ദേശവുമെല്ലാം ചര്‍ച്ചചെയ്യപ്പെട്ടു.

പൊതുചര്‍ച്ചയില്‍ എല്ലാവരും സജീവമായി പങ്കെടുത്തു. പൊന്നു പിള്ള, എ.സി. ജോര്‍ജ്, നൈനാന്‍ മാത്തുള്ള, ദേവരാജ് കാരാവള്ളില്‍, ഷാജി പാംസ്, ചാക്കൊ മുട്ടുങ്കല്‍, ടി. എന്‍. ശാമുവല്‍, തോമസ് തയ്യില്‍, ടോം വിരിപ്പന്‍, തോമസ് വര്‍ഗ്ഗീസ്, കുരിയന്‍ മ്യാലില്‍, ജോസഫ് തച്ചാറ, ബാബു തെക്കെക്കര, ടി.ജെ. ഫിലിപ്പ്, ജി. പുത്തന്‍കുരിശ്, ജോര്‍ജ് മണ്ണിക്കരോട്ട് മുതലായവര്‍ പങ്കെടുത്തു.

മലയാളം സൊസൈറ്റിയുടെ സെക്രട്ടറി ജി. പുത്തന്‍കുരിശിന്റെ നന്ദി പ്രസംഗത്തോടെ സമ്മേളനം സമാപിച്ചു. മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങള്‍ക്ക്: മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221 (www.mannickarottu.net), ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917, പൊന്നുപിള്ള (വൈസ് പ്രസിഡന്റ്) 281 261 4950, ജി. പുത്തന്‍കുരിശ് (സെക്രട്ടറി) 281 773 1217

മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിന ചിന്തകള്‍മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിന ചിന്തകള്‍മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിന ചിന്തകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക