Image

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങള്‍ കൈമാറാന്‍ സംവിധാനമൊരുക്കി ആമസോണ്‍

Published on 17 August, 2018
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങള്‍ കൈമാറാന്‍ സംവിധാനമൊരുക്കി ആമസോണ്‍
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങള്‍ കൈമാറാന്‍ സംവിധാനമൊരുക്കി ആമസോണ്‍. പ്രവാസികള്‍ അടക്കം നിരവധി പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങള്‍ കൈമാറാന്‍ ആഗ്രഹിക്കുന്നെങ്കിലും സാധിക്കാത്ത അവസ്ഥയില്‍ ആമസോണ്‍ ഏര്‍പ്പെടുത്തിയ ഈ സംവിധാനം ഏറെ സൗകര്യപ്രദമാണ്.
ആമസോണ്‍ ആപ്പ് തുറന്നാല്‍ കേരള നീഡ്‌സ് യുവര്‍ ഹെല്‍പ്പ് എന്ന ടാബ് കാണാം. അതില്‍ ക്ലിക്ക് ചെയ്താല്‍ മൂന്ന് എന്‍ജിഒകളുടെ വിലാസം ദൃശ്യമാകും. അതില്‍ ഏതെങ്കിലും ഒരു എന്‍ജിഒയെ സെലക്ട് ചെയ്ത് ആവശ്യമുള്ള സാധനങ്ങള്‍ കാര്‍ട്ടില്‍ ആഡ് ചെയ്യുക. പിന്നീട് പേയ്‌മെന്റ് ചെയ്താല്‍ സാധനങ്ങള്‍ എന്‍ജിഒയുടെ അഡ്രസ്സിലേക്ക് ഡെലിവറാകും. അവര്‍ ദുരിതാശ്വാസ കാമ്പിലേക്ക് സാധനങ്ങള്‍ എത്തിച്ചു നല്‍കും. സംവിധാനം ഉപയോഗിക്കുമ്പോള്‍ ഡെലിവറി അഡ്രസ് എന്‍ജിഒയുടേത് തന്നെയെന്ന് ഉറപ്പാക്കാന്‍ ശ്രദ്ധിക്കണമെന്നും ആമസോണ്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക