Image

ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കാന്‍ 200 മത്സ്യബന്ധനബോട്ടുകള്‍ കൂടി അധികമായി വിന്യസിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

Published on 17 August, 2018
 ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കാന്‍ 200 മത്സ്യബന്ധനബോട്ടുകള്‍ കൂടി അധികമായി വിന്യസിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

കാലവര്‍ഷകെടുതിയില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കാന്‍ 200 മത്സ്യബന്ധനബോട്ടുകള്‍ കൂടി അധികമായി വിന്യസിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി. വിഴിഞ്ഞത്തു നിന്നുള്ള 19 ബോട്ടുകള്‍ തിരുവല്ല മേഖലയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് എത്തിച്ചിട്ടുണ്ട്. അഞ്ചുതെങ്ങില്‍ നിന്നുള്ളവ പത്തനംതിട്ടയിലും പൂവാറില്‍ നിന്നുള്ള ബോട്ടുകള്‍ പന്തളത്തും എത്തിച്ചേര്‍ന്നു.

കൊല്ലം നീണ്ടകരയില്‍ നിന്നുള്ള 15 ബോട്ടുകള്‍ തിരുവല്ല, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നു. പൊന്നാനിയില്‍ നിന്നുള്ള 30 ബോട്ടുകളില്‍ 15 എണ്ണം വീതം തൃശ്ശൂരിലും, എറണാകുളത്തും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. കണ്ണൂര്‍ അഴീക്കലില്‍ നിന്നുള്ള 15 ബോട്ടുകളും തലശ്ശേരിയില്‍ നിന്നുള്ള 33 ബോട്ടുകളും ചാലക്കുടിയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേരും. നീന്തല്‍ വിദഗ്ധര്‍ കൂടിയായ മത്സ്യത്തൊഴിലാളികളും ഈ സംഘത്തിനൊപ്പമുണ്ട്. ആവശ്യത്തിനനുസരിച്ച്‌ രക്ഷാപ്രവര്‍ത്തനത്തിനായി 62 ബോട്ടുകള്‍കൂടി സജ്ജമാക്കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക