Image

കൊച്ചി പരിസരങ്ങളിലും പ്രളയത്തില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഭക്ഷണവും സഹായവും എത്തിക്കാനായി സ്പീഡ് ബോട്ടുകള്‍ വേണം, ആഷിക്ക് അബു സഹായം അഭ്യര്‍ത്ഥിച്ച്‌ ഫേസ്ബുക്കില്‍

Published on 17 August, 2018
കൊച്ചി പരിസരങ്ങളിലും പ്രളയത്തില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഭക്ഷണവും സഹായവും എത്തിക്കാനായി സ്പീഡ് ബോട്ടുകള്‍ വേണം, ആഷിക്ക് അബു സഹായം അഭ്യര്‍ത്ഥിച്ച്‌ ഫേസ്ബുക്കില്‍

എറണാകുളത്തും കൊച്ചി പരിസരങ്ങളിലും പ്രളയത്തില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഭക്ഷണവും സഹായവും എത്തിക്കാനായി സ്പീഡ് ബോട്ടുകള്‍ വേണം. സംവിധായകന്‍ ആഷിക്ക് അബു സഹായം അഭ്യര്‍ത്ഥിച്ച്‌ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു. സഹായിക്കാന്‍ സാധിക്കുന്നവര്‍ തന്റെ ഫേസ്ബുക്ക് പോസറ്റിന് താഴെ കമന്റ് ചെയാനാണ് ആഷിക്ക് അബുവിന്റെ അഭ്യര്‍ത്ഥന.

കേരളത്തിലൊട്ടാകെ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഒട്ടേറെ പേരാണ് പലജില്ലകളിലും വെള്ളക്കെട്ടില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകരെ കാത്തിരിക്കുന്നത്.

ചാലക്കുടി പുഴയില്‍ വെള്ളം ക്രമാതീതമായി ഉയര്‍ന്നതോടെ ചാലക്കുടി ടൗണ്‍ വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. മുരിങ്ങൂര്‍ മേല്‍പ്പാലത്തില്‍ വെള്ളം കയറിയ നിലയിലാണുള്ളത്. പാലിയേക്കര ടോള്‍ പ്ലാസയും വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്.

അതേസമയം പ്രളയക്കെടുതിയില്‍ വിവിധ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ടു പോയവരെ രക്ഷിക്കുന്നതിനുള്ള സമഗ്ര രക്ഷാപ്രവര്‍ത്തനം പുലര്‍ച്ചെ മുതല്‍ ആരംഭിച്ചു. കര നാവിക വ്യോമസേനകള്‍, ദേശീയ ദുരന്തനിവാരണ സേന, പോലീസ്, ഫയര്‍ഫോഴ്‌സ് എന്നിവയാണ് വിവിധ സ്ഥലങ്ങളില്‍ സര്‍വ സന്നാഹങ്ങളോടും കൂടി രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുക.

23 ഹെലികോപ്റ്ററുകളും വലിയ ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിനായി എത്തിച്ചു. ഹെലികോപ്റ്റര്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനം 9 മണിയോടെ ആരംഭിക്കും. ഡിആര്‍ഡിഒ ( ദേശിയ ദുരന്തനിവാരണ സേന) ഭക്ഷണ സാധനങ്ങളും വെള്ളവും എത്തിക്കാന്‍ ശ്രമം തുടങ്ങി. ഹെലികോപ്റ്റര്‍ വഴിയാണ് ഭക്ഷണപ്പൊതികള്‍ താഴേക്ക് എത്തിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക