Image

പി.ബിയില്‍ തിരിച്ചെത്തുന്നകാര്യം `മാന്യന്‍' അറയിക്കും: വി.എസ്‌

Published on 31 March, 2012
പി.ബിയില്‍ തിരിച്ചെത്തുന്നകാര്യം `മാന്യന്‍' അറയിക്കും: വി.എസ്‌
തിരുവനന്തപുരം: താന്‍ പി.ബിയില്‍ തിരിച്ചെത്തുന്ന കാര്യം ജനറല്‍ സെക്രട്ടറിയാകുന്ന മാന്യന്‍ പറയുമെന്ന്‌ വി.എസ്‌. അച്യുതാനന്ദന്‍ പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസ്‌ കഴിഞ്ഞ്‌ ഉദ്യോഗസ്ഥവൃന്ദത്തെ തെരഞ്ഞെടുത്ത ശേഷം ജനറല്‍ സെക്രട്ടറിയാകുന്ന മാന്യന്‍ പറയും. അദ്ദേഹം നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുന്ന ലേഖകരെ ചട്ടം കെട്ടിയാല്‍ വിവരം ലഭിക്കുമെന്നും വി.എസ്‌ പറഞ്ഞു.

കൂടുംകുളം പദ്ധതിയില്‍ സര്‍ക്കാറിന്‌ വ്യത്യസ്‌ത അഭിപ്രായമുണ്ടാകാം. അതിന്‍െറ പേരില്‍ ഗാന്ധിയന്‍ രീതിയിലുള്ള സമരം തടയുന്നത്‌ ശരിയല്ല. കൂടങ്കുളം പ്രശ്‌നത്തില്‍ സി.പി.എം നിലപാട്‌ ജനറല്‍ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്‌അദ്ദേഹം അഭിപ്രായപ്പെട്ടു.

ലീഗിന്‍െറ അഞ്ചാം മന്ത്രിയെപ്പറ്റി `ആള്‍ ഇന്‍ ആള്‍' ആയ പാണക്കാട്‌ തങ്ങള്‍ പറഞ്ഞതല്ലേ? കേരളത്തിലിപ്പോള്‍ രണ്ട്‌, മൂന്ന്‌ മന്ത്രിമാരുടെ ആവശ്യമുണ്ട്‌. പരിഹരിക്കേണ്ടവര്‍, വേണ്ടവരെ തെരഞ്ഞെടുക്കട്ടെ എന്നും വി.എസ്‌ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക