Image

വാജ്പേയിക്ക് ഡല്‍ഹിയിലെ സ്മൃതിസ്ഥലില്‍ അന്ത്യവിശ്രമം

Published on 17 August, 2018
വാജ്പേയിക്ക് ഡല്‍ഹിയിലെ സ്മൃതിസ്ഥലില്‍ അന്ത്യവിശ്രമം
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്ക് ഡല്‍ഹിയിലെ സ്മൃതിസ്ഥലില്‍ അന്ത്യവിശ്രമം. വളര്‍ത്തുമകള്‍ നമിത ഭട്ടാചാര്യയാണ് ചിതയ്ക്ക് തീകൊളുത്തിയത്.

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യനായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്ര മന്ത്രിമാര്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മുന്‍ അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി തുടങ്ങിയവര്‍ സംസ്‌കാര ചടങ്ങിനെത്തിയിരുന്നു.

നാലു കിലോമീറ്റര്‍ നീണ്ടുനിന്ന വിലാപയാത്രയ്ക്കൊപ്പം നടന്നുകൊണ്ടാണ് പ്രധാനമന്ത്രിയും സ്മൃതിസ്ഥലില്‍ എത്തിയത്.

വാജ്പേയിക്ക് ഡല്‍ഹിയിലെ സ്മൃതിസ്ഥലില്‍ അന്ത്യവിശ്രമം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക