Image

മാര്‍ക്ക് സെമിനാര്‍ സെപ്റ്റംബര്‍ 15-ന്

ജോയിച്ചന്‍ പുതുക്കുളം Published on 17 August, 2018
മാര്‍ക്ക് സെമിനാര്‍ സെപ്റ്റംബര്‍ 15-ന്
ചിക്കാഗോ: മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിരേറ്ററി കെയറിന്റെ ഈവര്‍ഷത്തെ അവസാന തുടര്‍ വിദ്യാഭ്യാസ സെമിനാര്‍ സെപ്റ്റംബര്‍ 15-നു ശനിയാഴ്ച നടത്തപ്പെടുന്നതാണ്. ഡെസ്‌പ്ലെയിന്‍സിലെ 100 നോര്‍ത്ത് റിവര്‍ റോഡിലുള്ള പ്രസന്‍സ് ഹോളി ഫാമിലി മെഡിക്കല്‍ സെന്ററാണ് സെമിനാറിനു വേദിയാകുന്നത്. രാവിലെ 7.30-ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. 8 മുതല്‍ ഉച്ചകഴിഞ്ഞ് 2.30 വരെയാണ് ക്ലാസുകള്‍.

സമര്‍ത്ഥരായ പ്രഭാഷകരാണ് സെമിനാറില്‍ ക്ലാസുകള്‍ നയിക്കുന്നത്. ഡോ. എഡ്വന്‍ കെ. സൈമണ്‍, അംഗിറ്റ് പട്ടേല്‍, ജിനോജ് മാത്യു, സ്റ്റെഫനി ഡോര്‍ഫ്മാന്‍, ലിസാ നെപ്പര്‍, സൂസന്‍ മാത്യു എന്നിവര്‍ യഥാക്രമം സ്കിപ് അപ്നിയ, ദി ഐ.സി.യു ആല്‍ഫബെറ്റ്, ബിയോണ്‍സ് റെസ്പിരേറ്ററി കെയര്‍, ട്രെക്കിയോസ്റ്റമി, സ്‌പൈരോമെട്രി, ന്യൂറോ മസ്കുലര്‍ ഡിസീസസ് എന്നീ വിഷയങ്ങളെ ആസ്പദമാക്കി സംസാരിക്കും. റെസ്പിരേറ്ററി കെയര്‍ ലൈസന്‍സ് പുതുക്കാന്‍ ആവശ്യമുള്ള 6 സി.ഇ.യു ഈ സെമിനാറില്‍ പങ്കെടുക്കുന്നതുവഴി ലഭിക്കുന്നതാണ്.

സെമിനാറില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 9-നു മുമ്പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷനായി marcillinois.org - എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. രജിസ്‌ട്രേഷന്‍ ഫീസ് മാര്‍ക്ക് അംഗങ്ങള്‍ക്കും സ്റ്റുഡന്റ്‌സിനും 10 ഡോളറും, അംഗത്വമില്ലാത്തവര്‍ക്ക് 35 ഡോളറുമാണ്. ബ്രേക്ക് ഫാസ്റ്റും ലഞ്ചും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇല്ലിനോയിയിലെ എല്ലാ റെസ്പിരേറ്ററി കെയര്‍ പ്രാക്ടീഷണേഴ്‌സിനേയും ഈ സെമിനാറിലേക്ക് മാര്‍ക്ക് എക്‌സിക്യൂട്ടീവിനുവേണ്ടി പ്രസിഡന്റ് യേശുദാസന്‍ ജോര്‍ജ് സ്വാഗതം ചെയ്യുന്നു. മലയാളികളായ റെസ്പിരേറ്ററി കെയര്‍ പ്രൊഫഷണലുകള്‍ തങ്ങളുടെ തൊഴിലിടങ്ങളില്‍ ഈ സെമിനാറിനു വേണ്ടത്ര പ്രചാരണം നടത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി മാര്‍ക്ക് എഡ്യൂക്കേഷന്‍ കോര്‍ഡിനേറ്റേഴ്‌സായ റജിമോന്‍ ജേക്കബ്, സനീഷ് ജോര്‍ജ് എന്നിവരുമായി ബന്ധപ്പെടുക. സെക്രട്ടറി റോയി ചേലമലയില്‍ അറിയിച്ചതാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക