Image

ഇന്ധനക്ഷാമം ഉണ്ടാകാന്‍ സാധ്യതയെന്ന വാര്‍ത്ത വ്യാജം: വിശദീകരണവുമായി പെട്രോളിയം കമ്പനികള്‍

Published on 17 August, 2018
ഇന്ധനക്ഷാമം ഉണ്ടാകാന്‍ സാധ്യതയെന്ന വാര്‍ത്ത വ്യാജം: വിശദീകരണവുമായി പെട്രോളിയം കമ്പനികള്‍
തിരുവനന്തപുരം: പ്രളയക്കെടുതിയെ തുടര്‍ന്ന് ഇന്ധനക്ഷാമം ഉണ്ടാകാന്‍ സാധ്യതയെന്ന വാര്‍ത്ത പ്രചരിച്ചതോടെ പമ്പുകള്‍ക്കു മുന്നില്‍ നീണ്ട നിര. ഇതോടെ വിശദീകരണവുമായി പെട്രോളിയം കമ്പനികള്‍ രംഗത്തെത്തിയിട്ടുണ്ട്. കൊച്ചി ഇരമ്പനം പ്ലാന്റില്‍ നിന്ന് സാധാരണ നിലയിലുള്ള ഇന്ധന വിതരണം നടക്കുന്നതിനാല്‍ വരും ദിവസങ്ങളിലും ഇന്ധന ക്ഷാമത്തിന് ഒരു സാധ്യതയമില്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ തിരുവനന്തപുരം ഡിവിഷണല്‍ ഓഫീസര്‍ അറിയിച്ചു.

പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, വയനാട്, ഇടുക്കി ജില്ലകളിലായി വിവിധ പെട്രോളിയം കമ്പനികളുടെ 150 ഓളം പമ്പുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വെള്ളം കയറിയ പമ്പുകളില്‍ മാത്രമാണ് നിലവില്‍ ഇന്ധനം നിറയ്ക്കാന്‍ കഴിയാതെ വരുന്നത്. തൃശ്ശുര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള സ്ഥലങ്ങളില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പെട്രോളിയം ഉത്പന്നങ്ങള്‍ എത്തിക്കുന്നത് കൊച്ചിയിലെ പ്ലാന്റില്‍ നിന്നുമാണ്. 

 പാലക്കാട്ടേയ്ക്ക് ഇന്ധനം എത്തിക്കുന്നത് ഗതാഗത തടസ്സത്തെ തുടര്‍ന്ന് സാധിക്കാതെ വന്നിരുന്നുവെന്നും എന്നാല്‍ അവിടേക്ക് കോയമ്പത്തൂരില്‍ നിന്നും ഇടുക്കിയിലേക്ക് മധുരയലൈ പ്ലാന്റില്‍ നിന്നും ഇന്ധനം എത്തിച്ചതായും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ധന ലഭ്യത ഉറപ്പു വരുത്താന്‍ പെട്രോള്‍ കമ്പനികള്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക