Image

കൂടുതല്‍ സഹായവുമായി കേന്ദ്രം: രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു, പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും

Published on 17 August, 2018
കൂടുതല്‍ സഹായവുമായി കേന്ദ്രം: രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു, പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും

തിരുവനന്തപുരം: മഴക്കെടുതിയില്‍ കേരളത്തിന് കൂടുതല്‍ സഹായവുമായി കേന്ദ്രം. മഴക്കെടുതിയെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ നാഷണല്‍ െ്രെകസിസ് മാനേജുമെന്റ് അതോറിറ്റി രണ്ടാമതും യോഗം ചേര്‍ന്നു. കാബിനറ്റ് സെക്രട്ടറി പി.കെ സിന്‍ഹ മുഖ്യമന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്നു രാത്രി തിരുവനന്തപുരത്തെത്തും.

ഇന്നു രാത്രി 10.50 ന് പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തുക. രാജ്ഭവനില്‍ വിശ്രമിക്കുന്ന അദേഹം രാവിലെ ഏഴിന് ഇതേ വിമാനത്തില്‍ കൊച്ചിയിലേക്ക് തിരിക്കും. ഗവര്‍ണറും മുഖ്യമന്ത്രിയും പ്രധാനമന്ത്രിയെ അനുഗമിക്കും. നാവിക വിമാനത്താവളത്തില്‍ നിന്ന് ഹെലികോപ്ടറില്‍ പ്രളയബാധിത പ്രദേശങ്ങളായ ആലുവ, പത്തനംതിട്ട, റാന്നി, ആലപ്പുഴ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വൈകിട്ട് ഡല്‍ഹിക്ക് മടങ്ങും. 

അതേസമയം ബോട്ട്, ഹെലികോപ്ടര്‍, ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ്, റെയിനകോട്ട്, കാലുറ, ലൈറ്റുകള്‍ എന്നിവ ആവശ്യമായ അളവില്‍ എത്തിക്കാന്‍ സേനാ വിഭാഗങ്ങള്‍ക്കു കേന്ദ്രം നിര്‍ദേശം നല്‍കി. ദുരിതാശ്വാസ ക്യാംപുകളില്‍ ഒരു ലക്ഷം ഭക്ഷണ പാക്കറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ഇനിയും ഒരു ലക്ഷം പാക്കറ്റുകളും പാല്‍ പൗഡറും വിതരണം ചെയ്യും. 

 അതേസമയം കനത്ത മഴ കുറഞ്ഞു തുടങ്ങിയതോടെ ഇടുക്കി ഡാമില്‍ ജലനിരപ്പ് 2401.68അടിയായി കുറഞ്ഞു. മുല്ലപ്പെരിയാറിലും 140.80 അടിയായി കുറഞ്ഞിട്ടുണ്ട്. ഇതോടെ ഇടുക്കി അണക്കെട്ടില്‍ നിന്ന് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് 1500 ഘനമീറ്ററില്‍ നിന്ന് 1300 ഘനമീറ്ററായി കുറയ്ക്കാന്‍ തീരുമാനമായിട്ടുണ്ട്. ഇടമലയാറില്‍ നിന്ന് ഒഴുകുക്കുന്ന വെള്ളത്തിന്റെ അളവു കുറയ്ക്കും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക