Image

പ്രളയക്കെടുതി: കേരളത്തിന് സഹായഹസ്തവുമായി ഡല്‍ഹിയും പഞ്ചാബും

Published on 17 August, 2018
പ്രളയക്കെടുതി: കേരളത്തിന് സഹായഹസ്തവുമായി ഡല്‍ഹിയും പഞ്ചാബും
ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ കേരളത്തിന് സഹായഹസ്തവുമായി ഡല്‍ഹിയും പഞ്ചാബും. ദുരിതാശ്വാസനിധിയിലേക്ക് പത്തു കോടി രൂപയാണ്  ഇരുസംസ്ഥാനങ്ങളും കേരളത്തിനു വേണ്ടി സംഭാവന ചെയ്തത്

പഞ്ചാബ് പ്രഖ്യാപിച്ച അഞ്ചു കോടി രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും, അഞ്ചു കോടി രൂപ ഭക്ഷ്യസാധനങ്ങളും മറ്റ് അവശ്യവസ്തുക്കളമായാണ് കേരളത്തിന് നല്‍കുകയെന്ന് പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. കേരളത്തിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സഹായം പ്രഖ്യാപിച്ചത് ട്വിറ്ററിലൂടെയാണ്. സ്റ്റാര്‍ ഇന്ത്യ ഗ്രൂപ്പ് കേരളത്തിനായി രണ്ടു കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. കേന്ദ്രസര്‍ക്കാര്‍ നേരത്തെ നൂറുകോടി രൂപ അടിയന്തിര സഹായമായി കേരളത്തിന് അനുവദിച്ചിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക