Image

അഭ്യൂഹങ്ങള്‍ക്ക് വിട; ജയലളിതയുടെ ജീവിതം സിനിമയാകുന്നെന്ന് ഔദ്യോഗിക സ്ഥിതീകരണം

Published on 17 August, 2018
അഭ്യൂഹങ്ങള്‍ക്ക് വിട; ജയലളിതയുടെ ജീവിതം സിനിമയാകുന്നെന്ന് ഔദ്യോഗിക സ്ഥിതീകരണം
തമിഴിന്റെ അമ്മ പുരട്ചി തലൈവി ജയലളിതയുടെ ജീവിതം സിനിമയാകുന്നു. ജയലളിത ജീവിച്ചിരുന്നപ്പോള്‍ തന്നെ നിരവധി തവണ അവരുടെ ജീവിതം സിനിമയാക്കുന്നെന്ന പ്രചരണങ്ങള്‍ വന്നിരുന്നു. മരണ ശേഷം ഇത്തരം അഭ്യൂഹങ്ങള്‍ ശക്തമായി. ഒടുവില്‍ ജയലളിതയുടെ ജീവിതം സിനിമയാക്കുന്നെന്ന സ്ഥിതീകരണം വന്നിരിക്കുകയാണ്. സംവിധായകന്‍ എഎല്‍ വിജയ് ആണ് ജയലളിതയെ തിരശ്ശീലയില്‍ എത്തിക്കുന്നത്. അമലാ പോളിന്റെ മുന്‍ ഭര്‍ത്താവായ വിജയ് മദ്രാസ്പട്ടണം, ദൈവതിരുമകള്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധയനാണ്


പ്രശസ്ത നിര്‍മ്മാണ കമ്പനിയായ വിബ്രി മീഡിയയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ടി രാമറാവുവിന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് വിബ്രി മീഡിയയുടേതായി ഉടന്‍ റിലീസിനെത്തുന്നത്. റണ്‍വീര്‍ സിങ് നായകനാകുന്ന കപില്‍ ദേവിന്റെ ബയോപിക് ചിത്രം ഷൂട്ടിങ് പുരോഗമിക്കുകയാണ്. 1983ലെ ലോകകപ്പ് വിജയത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഇതിനു പിന്നാലെയാണ് മൂന്നാമതൊരു ബയോപിക് ചിത്രം വിബ്രി മീഡിയ അനൗണ്‍സ് ചെയ്തിരിക്കുന്നത്. 

'ഏറ്റവും ശക്തരായ ഭരണാധികാരികളിലൊരാളായിരുന്നു ജയലളിത. ഈ ലോകത്തുള്ള ഏതൊരു സ്ത്രീക്കും അവരുടെ ജീവിതം പ്രചോദനമാണ്. അവരുടെ ജന്മവാര്‍ഷികത്തിന്റെ അന്നു തന്നെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങും' വിബ്രി മീഡിയ ഡയറക്ടര്‍ ബിന്ദ്ര പ്രസാദ് പറഞ്ഞു. ഫെബ്രുവരി 24നാണ് ജയയുടെ പിറന്നാള്‍. ജയലളിതയായി ആരെത്തും എന്ന ആകാംഷയിലാണ് ആരാധകര്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക