Image

യൂറോപ്യന്‍ മലയാളികള്‍ കേരളത്തിനു കൈത്താങ്ങാവണം: ഒഐസിസി

Published on 17 August, 2018
യൂറോപ്യന്‍ മലയാളികള്‍ കേരളത്തിനു കൈത്താങ്ങാവണം: ഒഐസിസി

ബര്‍ലിന്‍: പ്രളയക്കെടുതിയിലും ജീവഹാനിയിലും ഭയാശങ്കകളില്‍ കഴിയുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് ഒരു കൈത്താങ്ങാകാന്‍ യൂറോപ്പില്‍ താമസിക്കുന്ന ഓരോ കേരളീയനും മുന്നിട്ടിറങ്ങണമെന്ന് ഒഐസിസി അഭ്യര്‍ഥിച്ചു.

ഓണത്തിന്റെ ഗതകാല സ്മരണകളുടെ ആവേശത്തില്‍ തിരുവോണം ആഘോഷിക്കാന്‍ ഒരുങ്ങുന്ന ഓരോ പ്രവാസി മലയാളികളും ആഘോഷത്തിന്റെ ചെലവു ചുരുക്കി അതിലൊരു ഭാഗം നീക്കിവച്ച് കേരളത്തില്‍ ദുരിതമനുഭവിക്കുന്ന സഹോദരങ്ങള്‍ക്കായി നല്‍കുന്നത് ഈയവസരത്തില്‍ ഏറ്റവും ഉചിതമായിരിക്കും. 

മഴക്കെടുതിയില്‍ ദുരിതപര്‍വത്തിന്റെ ഭീകരതയില്‍ ഉഴലുന്നവര്‍ക്കായി കേരള സര്‍ക്കാരിനൊപ്പം ഒരേ മനസോടെ സാന്പത്തികമായി സഹായം നല്‍കുകയാണ് വേണ്ടത്. അതുകൊണ്ടുതന്നെ സാന്പത്തിക സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് വ്യക്തിപരമായും സംഘടനാപരമായും ഉദാരമായി സംഭാവന ചെയ്തു സര്‍ക്കാരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരണമെന്ന് ഒഐസിസി യൂറോപ്പ് കോഓര്‍ഡിനേറ്ററും ലോക കേരള സഭാംഗവുമായ ജിന്‍സണ്‍ ഫ്രാന്‍സ് കല്ലുമാടിക്കല്‍ ആഹ്വാനം ചെയ്തു.

റിപ്പോര്‍ട്ട് : ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക