Image

കേളി 10 ലക്ഷം രൂപ നല്‍കും

Published on 17 August, 2018
കേളി 10 ലക്ഷം രൂപ നല്‍കും

സൂറിച്ച് : പ്രളയക്കെടുതി മൂലം കഷ്ടതയനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് സഹായ ഹസ്തവുമായി സ്വിറ്റ്‌സര്‍ലന്‍ഡിലെ മലയാളി സംഘടനയായ കേളി മുന്നോട്ടു വന്നു. സംഘടനയുടെ സഹായമായി ആദ്യ ഗഡു 10 ലക്ഷം രൂപ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കും.

ലോക മലയാളി സമൂഹം വേദനയോടെയാണ് കേരളത്തിലെ പ്രളയ കെടുതികള്‍ വീക്ഷിച്ചു കൊണ്ടിരിക്കുന്നത്. മലയാളി സമൂഹത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുന്നതിന് കേളിയുടെ അടിയന്തര എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നു . യോഗത്തില്‍ കേളി സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഒരു ദുരിതാശ്വാസ നിധി സമാഹരിക്കുവാനും ഇതിലേക്കായി സുമനസുകളായ സ്വിസ് മലയാളികളുടെ സഹായം അഭ്യര്‍ഥിക്കുവാനും തീരുമാനിച്ചു.

കേളിയുടെ പ്രോഗ്രാമുകളില്‍ നിന്നുള്ള വരുമാനം മുഴുവനും വിവിധ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നു.

റിപ്പോര്‍ട്ട് : ഷിജി ചീരംവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക