Image

കല കുവൈറ്റ് ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ ആഹ്വാനം

Published on 17 August, 2018
കല കുവൈറ്റ് ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ ആഹ്വാനം
കുവൈത്ത് സിറ്റി: കേരളത്തില്‍ പ്രകൃതിക്ഷോഭവും പ്രളയവും അതീവ ഗുരുതരമായ സാഹചര്യത്തില്‍ കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് ഈ വര്‍ഷം നടത്താനിരുന്ന ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കി. 

നിലവിലെ സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നാടിനോടൊപ്പം നില്‍ക്കുക എന്നതാണ് നമ്മുടെ കടമയെന്നും ഇത്തരുണത്തില്‍ ആഘോഷങ്ങള്‍ക്ക് തീരെ പ്രസക്തിയില്ലെന്നും കല കുവൈറ്റ് ആക്ടിംഗ് പ്രസിഡന്റ് പ്രസീദ് കരുണാകരന്‍, ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യു എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. 

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങള്‍ എത്തിക്കുന്നതിന് കല കുവൈറ്റ് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിലേക്ക് കുവൈറ്റ് പൊതു സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനായി ഗൃഹസന്ദര്‍ശനം ഉള്‍പ്പെടെയുള്ള ഇടപെടലുകളിലൂടെ പരമാവധി സഹായം കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കലയുടെ പ്രവര്‍ത്തകര്‍ നടത്തി വരുന്നു. എത്രയും വേഗം ഇതു പൂര്‍ത്തീകരിച്ച് സഹായം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നതായും നേതാക്കള്‍ പത്രകുറിപ്പില്‍ അറിയിച്ചു.

റിപ്പോര്‍ട്ട് : സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക