Image

പണം കൊടുക്കാം. ആര്‍ക്ക് കൊടുത്താല്‍ ദുരിതമനുഭവിക്കുന്നവരുടെ കയ്യിലെത്തും? (രേഖാ ഫിലിപ്പ്)

രേഖാ ഫിലിപ്പ്/ഫോമാ അഡൈ്വസറി കൗണ്‍സില്‍ സെക്രട്ടറി Published on 17 August, 2018
പണം കൊടുക്കാം. ആര്‍ക്ക് കൊടുത്താല്‍ ദുരിതമനുഭവിക്കുന്നവരുടെ കയ്യിലെത്തും? (രേഖാ ഫിലിപ്പ്)
കഴിഞ്ഞ ദിവസങ്ങളില്‍ ന്യൂസ് മീഡിയ വഴിയും സോഷ്യല്‍ മീഡിയ വഴിയും അറിഞ്ഞ വിവരങ്ങള്‍ നമ്മള്‍ എല്ലാവരെയും ഒരുപാട് ദുഃഖത്തില്‍ ആഴ്ത്തിയവയാണ് . നമ്മുടെ നാടും നാട്ടുകാരും ഇപ്പോള്‍ അനുഭവിക്കുന്ന പ്രയാസം അറിഞ്ഞിട്ടും, സഹായിക്കാന്‍ പറ്റാത്ത ഒരു നിസ്സഹായ അവസ്ഥ . നമ്മളാല്‍ കഴിയുന്നത് ചെയ്യാന്‍ ആണ് ഇന്നത്തെ നമ്മുടെ പരിശ്രമം. അതിനായി പല ദുരിതാശ്വാസ ധനസമാഹരണങ്ങളും ആരംഭിച്ചു കഴിഞ്ഞു; അസോസിയേഷന്‍ വഴി, മതസ്ഥാപനങ്ങള്‍ വഴിയും ഒക്കെ.

എല്ലാ നല്ല മനസ്സുകള്‍ക്കും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. സ്വാര്‍ത്ഥത, മതം, ജാതി, അഭിപ്രായങ്ങള്‍ ഒക്കെ നമ്മളെ ഭിന്നിപ്പിക്കുമ്പോള്‍ മനുഷ്യത്വം നമ്മളെ ഒരിക്കല്‍ കൂടി ഒന്നിപ്പിച്ചു. നമ്മളാല്‍ കഴിയുന്ന ധനസഹായം ചെയ്യാന്‍ തീരുമാനിച്ചത് വളരെ നല്ല കാര്യം. എന്നാല്‍ പലപ്പോഴായി കേട്ടിട്ടുള്ള അറിവ് വെച്ച് ചോദിച്ചു പോകുകയാണ്, ഈ പണം എത്ര പാവങ്ങള്‍ക്ക് കിട്ടും? അതിനായി അവര്‍ എത്ര സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങി, എത്ര ഉദ്യോഗസ്ഥരുടെ കാലു പിടിക്കേണ്ടി വരും?

കേരളത്തിന്റെ മുഖ്യമന്ത്രിയുടെ ധനസഹായ അക്കൗണ്ടില്‍ ഒരുപാട് പണം ലോകത്തിന്റെ പലയിടങ്ങളില്‍ നിന്ന് മലയാളികളും അല്ലാത്തവരും അയച്ചു കൊടുക്കുന്നുണ്ട്, അത് അര്‍ഹിക്കുന്നവര്‍ക്ക് കിട്ടില്ല, അതാണല്ലോ നമ്മുടെ നാടിന്റെ രീതി. നമ്മുക്ക് അവിടെ ചെന്ന് അവരെ സഹായിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ട് . ജോലി, കുടുംബം, ഉത്തരവാദിത്വം എല്ലാം ഇട്ടെറിഞ്ഞിട്ടു നാട്ടില്‍ പോകാനും കഴിയില്ല. നമ്മള്‍ക്ക് വിശ്വസിച്ചു ഉത്തരവാദിത്വത്തോടെ കാര്യങ്ങള്‍ ഏല്‍പ്പിക്കാന്‍ കഴിയുന്ന കുറച്ചു ബന്ധുക്കളോ സുഹൃത്തുക്കളോ ഒക്കെ നാട്ടില്‍ ഉണ്ടാവില്ലേ? അവരുമായി ചേര്‍ന്ന് ഈ പണം ആഹാര സാധനങ്ങള്‍, വെള്ളം, മരുന്ന് , വീട്ടുസാധനങ്ങള്‍, വസ്ത്രങ്ങള്‍ ഒക്കെ ആയി നാട്ടില്‍ എത്തിയാല്‍ ആളുകള്‍ക്ക് പ്രയോജനപ്പെടും.

വീടും ഉള്ളതൊക്കെയും നഷ്ടപെട്ട പാവപെട്ട ആളുകള്‍ക്കാണ് ശരിക്കും നമ്മുടെ സഹായം എത്തേണ്ടത്. അല്ലാതെ മറ്റുള്ളവര്‍ക്ക് ദുരുപയോഗപ്പെടുത്താന്‍/അടിച്ചു മാറ്റാന്‍ അയച്ചു കൊടുക്കരുത് എന്ന് അപേക്ഷിക്കുകയാണ്. നമ്മളില്‍ ഒരാള്‍ ഒരു കാര്യത്തിനായി ചെന്നാല്‍ ഇട്ടു വട്ടം കറക്കും, അപ്പോള്‍ പിന്നെ വിദ്യാഭ്യാസമില്ലാത്ത പാവങ്ങളോട് കാണിക്കുന്നതെന്തായിരിക്കും? മനസ്സില്‍ നന്മയുള്ള കുറച്ചു പേരുണ്ടാവും. ഭൂരിപക്ഷവും അതല്ല. പിന്നെ ജാതി, മതം ,രാഷ്ട്രീയം എന്നിവ മിക്കവരെയും അന്ധതയില്‍ ആഴ്ത്തിയിരിക്കുകയാണ്.

അതുകൊണ്ടു അമേരിക്കയിലെ മലയാളികളോട് അപേക്ഷിക്കുകയാണ്. നിങ്ങളുടെ നല്ല മനസ്സിന്റെ പ്രതിഫലനം ആണ് നിങ്ങള്‍ സ്വരൂപിക്കുന്ന തുക. അത് അര്‍ഹിക്കുന്നവരുടെ പക്കല്‍ എത്തണം. പട്ടിണിയും അസുഖങ്ങളും കാരണം ആളുകള്‍ മരിക്കാതിരിക്കാന്‍, കുറ്റകൃത്യങ്ങളുടെ എണ്ണം പെരുകാതിരിക്കാന്‍ നമ്മള്‍ ചില കാര്യങ്ങള്‍ ഗൗരമായി കണ്ടു തീരുമാനങ്ങകള്‍ എടുക്കേണ്ടതുണ്ട്. എത്ര നാള്‍ എടുക്കും ഇനിയും ജീവിതം പഴയപടി ആകാന്‍ എന്ന് അറിയില്ല. നാളെ വേറെ എന്തെങ്കിലും സംഭവിക്കുമ്പോള്‍ ഈ കണ്ട കാഴ്ചകള്‍ മറക്കാതെ, നമ്മുടെ നാട്ടിലെ പാവങ്ങളെ അവരുടെ ജീവിതങ്ങള്‍ തിരിച്ചു പിടിക്കാന്‍ സഹായിക്കാനായി നമ്മളില്‍ കുറിച്ചു പേരെങ്കിലും ഉണ്ടാവണം .

കേരളത്തില്‍ മുഴുവന്‍ സഹായം എത്തിക്കേണ്ടതുള്ളതു കൊണ്ട്, ജില്ല തിരിച്ച്    ഒരുപറ്റം ആളുകള്‍ നേതൃത്വം  കൊടുത്തു കൊണ്ട് കാര്യങ്ങള്‍ ചെയ്താല്‍ കൂടുതല്‍ ഫലപ്രദമായിരിക്കും. പരസ്പരം മത്സരിക്കാന്‍ അല്ല ഒരുമിച്ചു നിന്ന് സഹായിക്കാന്‍ ഉള്ള മനസ്സും നമ്മള്‍ കാണിക്കണം.

ഇതൊക്കെ ബുദ്ധിമുട്ടാണ് , പൈസ കൊടുത്താല്‍ നമ്മള്‍ ചെയ്യേണ്ടത് ചെയ്തു എന്ന് കരുതി ഇരിക്കാം എന്നാല്‍ കുറച്ചൊന്നു ബുദ്ധിമുട്ടിയാല്‍ ആരും ഇല്ലാത്തവര്‍ക്ക്, മന്ത്രിമാരെയും MLA മാരെയും അതുപോലെ വലിയ ഉദ്യോഗസ്ഥരെയും ഒന്നും അടുത്ത് പരിചയമില്ലാത്ത പാവപ്പെട്ടവര്‍ക്ക് അതൊരു വലിയ സഹായമാകും. 
Join WhatsApp News
James Mathew, Chicago 2018-08-17 19:19:14
ശ്രീമതി രേഖ ഫിലിപ്പ് എഴുതിയതിനോട്
യോജിക്കുന്നു.  ദുരിതാശ്വാസ നിധിയിലേക്ക്
അയക്കുന്ന ഓരോ പൈസയും അർഹിക്കുന്നവർക്ക്
കിട്ടുമോ? സുനാമി ദുരന്തത്തിൽ സംഭവിച്ചത്
മീഡിയ റിപ്പോർട്ട് ചെയ്തിരുന്നല്ലോ? അത് കൊണ്ട്
സൂക്ഷിക്കുക.
CID Moosa 2018-08-17 23:57:44
The story of 40.2 crore rupees collected for Oommen Chandi's (then chief minister) relief fund to help the tusnami victism

"THIRUVNANTHAPURAM: After the Opposition put the government in the dock for diverting  funds collected for rehabilitation of tsunami victims, the High Court and the Lok Ayukta have directed officials to divulge details of funds received and spent on relief operations.

The government, however, refused to part with specifics at an all-party meeting convened to discuss the issue ahead of the Lok Ayukta’s September 9 deadline. Chief minister Oommen Chandy  did not budge when opposition members pressed him to give details of fund spent on rehabilitating people displaced by tsunami on December 26.

The government had pleaded for financial help from NRIs to help tsunami victims. 
But after raising Rs 40.2 crore into the Chief Minister’s Relief Fund, the government  seemed to have  other ideas on how to spend it.

This is besides the amount the Centre allocated to the state for tsunami relief operations. The chief minister justifies the diversion of funds for other causes saying the chief minister’s relief fund is intended to bail out all sections of people in distress.

On August 2, the Lok Ayukta asked the government to furnish the nature and purpose of the amount spent from the CM’s relief fund for tsunami-affected people.

Justice K Sreedharan’s direction came after a petition was filed by Vijaya Panicker of Azheekkal complaining that funds were utilised for works unconnected with damage caused by tsunami.

The High Court too has directed the chief secretary to respond to a report submitted by Kerala State Legal Services Authority (KSLSA) on the accounting of tsunami funds. 
KSLSA member secretary U Sarathchandran told the court that he had asked the chief secretary to furnish details but received no reply.

The tsunami  claimed at least 169 lives and rendered thousands homeless in Kerala. "Now the damage is beyond any  assessment. Government machinery, self-help groups, political parties, organisations etc. are pouring in as much help for relief operations," reads the request posted on the Kerala government website.

Though an earlier all-party meeting on January 27 had decided to keep the money collected for tsunami rehabilitation under a separate head, the chief minister now says the proposal was not practical. "

Sorrowful 2018-08-18 00:05:19
സത്യമാണ് .. പണമൊഴുക്കിന് ക്ഷാമമില്ല ..പക്ഷേ കയ്യിട്ടു വാരാൻ റെഡി ആയി 
കഴുകൻ കണ്ണുകളും തയ്യാറാ യായിരിക്കും .. പണം കൊടുത്തു എന്ന 
പ്രശസ്‌തി യും ഫോട്ടോ യും ആഗ്രഹിക്കാത്തവർ സ്വന്തം നാടുകളിൽ 
ദുരിതം നേരിട്ട അയൽ വാസികൾക്ക് നേരിട്ട് പണം നൽകിയാൽ 
അവർക്ക് ഉപകാര മാകും .. വീട് നാശ മായവരും വസ്തുക്കൾ നഷ്ട 
പെട്ടവരും നാം കൊടുക്കുന്ന തുക കൊണ്ട് അത് വീണ്ടെടുക്കുന്ന കാഴ്ച്ച 
നേരിട്ട് കാണുമ്പോൾ നമ്മുടെ അധ്വാനഫലം ശരിയായി ഉപയോഗി ക്കപ്പെട്ടു 
എന്ന വലിയ ചാരിതാർഥ്യവും ഉണ്ടാകും 
Ninan Mathulla 2018-08-18 08:07:49
When people want to help others by donating money to the effort some are discouraging others from doing it by bringing negative thoughts.. Is it not a curse? The most important thing is to get the money to Kerala. Even if some steal a small percentage of it, as long as the money is in Kerala, it will be used for the benefit of others as the money will reach others by work offered or business investment, all of which are methods to distribute the money. It does not matter much who distribute the money. If money is in banks, banks can loan it to others and it will reach people. There is a limit how much a person can eat with the money. It will be used for the benefit of others indirectly.
Raj 2018-08-18 11:13:22
Agree with Ninan. Consumer spending is the backbone of any economy as you see here in US. Even if some corrupt middle men take a small percentage it will still be circulated in the state (like through liquor shops) which will enhance economic activity  . Please avoid negative thoughts and try to help people out there
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക