Image

ബഹു. മുഖ്യമന്ത്രീ, സൈന്യത്തിനു പൂര്‍ണ നിയന്ത്രണം കൊടുക്കാന്‍ മടിക്കരുത്

Published on 17 August, 2018
ബഹു. മുഖ്യമന്ത്രീ, സൈന്യത്തിനു പൂര്‍ണ നിയന്ത്രണം കൊടുക്കാന്‍ മടിക്കരുത്
മനുഷ്യര്‍ മരണത്തെ മുഖാമുഖം കാണുമ്പോള്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രീ അങ്ങ് ചെയ്യാവുന്നതൊക്കെ ചെയ്യുന്നുണ്ടോ?

ഇത്തരം ഒരു ദുരന്തം നാം നേരിട്ടിട്ടില്ല. അതിനാല്‍ ഇതുപോലൊന്നു വന്നാല്‍ എന്തു ചെയ്യണമെന്നു നമുക്കു വലിയ ധാരണയുമില്ല. എങ്കിലും കേരളത്തിലെ അധിക്രുതരും ജനവും എല്ലാം കഴിയാവുന്നതൊക്കെ ചെയ്യുന്നുണ്ട്. പക്ഷെ അതു മതിയോ?

ഇത്തരം ദുരന്തങ്ങളെ നേരിടാന്‍ എല്ലാവിധ സജ്ജീകരണങ്ങളുമുള്ളത് സൈന്യത്തിനാണ്. സൈന്യം ഇപ്പോള്‍ തന്നെ സജീവമായി രംഗത്തുണ്ട്. എന്നാല്‍ അവര്‍ക്ക് രക്ഷ പ്രവര്‍ത്തനത്തിന്റെ പൂര്‍ണ നിയന്ത്രണം കൊടുത്തിട്ടില്ല. കൊടുക്കണമെന്നു അച്ചുതാനനന്ദനും രമേഷ് ചെന്നിത്തലയുംആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി തള്ളിക്കളയുകായാണുണ്ടായത്.

അത് ശരിയോ? ഇപ്പോള്‍ ജനത്തിന്റെ ജീവന്‍ രക്ഷിക്കുകയാണു പ്രധാനം. ആരു രക്ഷിക്കുന്നു എന്നത് പ്രധാനമല്ല. ഈ ഗവണ്മെന്റ് ഇക്കാര്യത്തില്‍ പരാജയപ്പെട്ടാല്‍ അതിന്റെ ഫലം ദൂരവ്യാപകമായിരിക്കും.

ബി.ജെ.പിക്കു വലിയ പ്രാധാന്യമില്ലാത്ത സംസ്ഥാനമാണുകേരളം. അതിനാല്‍ കേരളത്തെ കേന്ദ്ര സര്‍ക്കാര്‍ അത്രയൊന്നുംപരിഗണിക്കില്ല എന്നു കരുതുന്നതില്‍ തെറ്റില്ല. സ്ഥിരം ചീത്ത പരയുന്നവരെ ആരും മൈന്‍ഡ് ചെയ്യില്ല. അതു കൊണ്ടണല്ലൊ പോയി കാപ്പി കുടിച്ചോ എന്നു പറഞ്ഞു 100 കോടി രൂപ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അനുവദിച്ചത്.
ഇത് ദേശീയ ദുരന്തമായിപ്രഖ്യാപിക്കാതിരിക്കാന്‍ കേന്ദ്രത്തിനു പല ന്യായങ്ങളുണ്ട്.അങ്ങനെയല്ലെന്നു വാദിക്കാന്‍ നമുക്ക് കഴിയുന്നില്ല.

ഇപ്പോള്‍ പ്രധാനമന്ത്രി കേരളത്തിലുണ്ട്. അദ്ധേഹവുമായി ബന്ധപ്പെട്ട് അടിയന്തരമായി സൈന്യത്തെ രക്ഷാ പ്രവര്‍ത്തനം ഏല്പ്പിക്കുക. ആദ്യം ജീവന്‍ രക്ഷിക്കാം. ബാക്കിയൊക്കെ പിന്നെ.

സംസ്ഥാനം കടന്നു പോകുന്നത് അതീവ ഗുരുതര അവസ്ഥയിലാന്. 12 ജില്ലകള്‍ പൂര്‍ണ്ണമായി തകര്‍ന്നു. തിരുവനന്തപുരം, കൊല്ലം, കാസര്‍ഗോഡ് ജില്ലകള്‍ മാത്രമാണ്രക്ഷപെട്ടത്.

ഏറ്റവും ദുരിതം ചെങ്ങന്നൂര്‍, ആലുവ, ചാലക്കുടി മേഖലയില്‍. പതിനായിരക്കണക്കിന് ആളുകള്‍ ഇപ്പോഴും ഭക്ഷണവും വെള്ളവും ഇല്ലാതെ കിടക്കുന്നു.രോഗികള്‍, കുട്ടികള്‍, പ്രായമായവര്‍ എല്ലാം. 

മരുന്ന് ഇല്ല, കുടിവെള്ളം ഇല്ല. 

സൈന്യം വന്നാല്‍ യുദ്ധകാല അടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കും. പല റെജിമെന്റുകള്‍ ആയിരിക്കും എത്തുക. അവരില്‍ ഡോക്ടര്‍മാര്‍, നേഴ്‌സ്മാര്‍,മരുന്ന്, താല്‍ക്കാലിക ക്യാമ്പ് സൗകര്യം, ഭക്ഷണം, വെള്ളം എല്ലാം എത്തും

റോഡുകളും പാലങ്ങളും യുദ്ധകാല അടിസ്ഥാനത്തില്‍ നിര്‍മ്മിക്കും. പല സ്ഥലങ്ങളും ഒറ്റപ്പെട്ട അവസ്ഥയില്‍
സൈന്യം വരുന്നതിനെ മുഖ്യമന്ത്രി ഭയക്കുന്നത് എന്തിനാണ്?.
സൈന്യം വന്നാല്‍ സംസ്ഥാനത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുക്കും. രക്ഷാപ്രവര്‍ത്തനം മുതല്‍ നാടിന്റെ പുനര്‍ നിര്‍മ്മാണം വരെ പൂര്‍ത്തിയാക്കിയേ അവര്‍മടങ്ങു. അവര്‍ അതു ചെയ്യട്ടെ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക