Image

ദമാമില്‍ കലാ വിരുന്നൊരുക്കി ഫ്രട്ടേണിറ്റി ഫാമിലി ഫെസ്റ്റ്‌

അനില്‍ കുറിച്ചിമുട്ടം Published on 31 March, 2012
ദമാമില്‍ കലാ വിരുന്നൊരുക്കി ഫ്രട്ടേണിറ്റി ഫാമിലി ഫെസ്റ്റ്‌
ദമാം: വൈവിധ്യമാര്‍ന്ന കലാപ്രകടനങ്ങള്‍കൊണ്‌ട്‌ കാണികളുടെ മനം കവര്‍ന്ന ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം ഫാമിലി ഫെസ്‌റ്റ്‌ ശ്രദ്ധേയമായി. മാപ്പിളപ്പാട്ട്‌, കോല്‍ക്കളി, സംഘഗാനം, ഖുര്‍ആന്‍ പാരായണം സമകാലിക വിഷയങ്ങളെ ആസ്‌പദമാക്കിയുള്ള ഹ്രസ്വനാടകങ്ങള്‍, പിക്ക്‌ ആന്‍ഡ്‌ ആക്‌ട്‌ തുടങ്ങി വിവിധ ഇനങ്ങളില്‍ മത്‌സരങ്ങള്‍ നടന്നു.

വാശിയേറിയ മാപ്പിളപ്പാട്ട്‌ മത്സരത്തില്‍ തുഖ്‌ബ ഏരിയയില്‍ നിന്നുള്ള അഷ്‌റഫ്‌ കണ്ണൂര്‍ ഒന്നാം സ്‌ഥാനവും സബീര്‍ കൊല്ലം രണ്‌ടാം സ്‌ഥാനവും കരസ്‌ഥമാക്കി. സംഘഗാനത്തില്‍ തുഖ്‌ബ ഏരിയ ഒന്നാം സ്‌ഥാനവും റയാന്‍ ഏരിയ രണ്‌ടാം സ്‌ഥാനവും നേടി. ഖുര്‍ആന്‍ പാരായണ മത്‌സരത്തില്‍ ജഹാംഗീര്‍ കൊല്ലം (ടൊയോട്ട ഏരിയ)അഷ്‌റഫ്‌ കണ്ണൂര്‍ (തുഖ്‌ബ ഏരിയ) എന്നിവര്‍ യഥാക്രമം ഒന്നും രണ്‌ടും സ്‌ഥാനങ്ങള്‍ക്ക്‌ അര്‍ഹരായി.

റയാന്‍ ഏരിയ അവതരിപ്പിച്ച പ്രവാസി എന്ന ചിത്രീകരണം ഏവരുടേയും ശ്രദ്ധപിടിച്ചുപറ്റിയതോടൊപ്പം ഏറെ ചിന്തോധീപകവുമായിരുന്നു. ജുബൈല്‍ ദമാം ഏരിയകള്‍ അവതരിപ്പിച്ച കോല്‍ക്കളി പരിപാടിക്ക്‌ മാറ്റുകൂട്ടി. പിക്ക്‌ ആന്‍ഡ്‌ ആക്‌ട്‌ മത്‌സരത്തില്‍ മുനീര്‍ പുത്തിഗെ, ഷഫീഖ്‌ പെരിങ്ങത്തൂര്‍, നൗഷാദ്‌ കളമശേരി എന്നിവര്‍ മികച്ച പ്രകടനം കാഴ്‌ചവച്ചു.

വ്യത്യസ്‌ത വേദികളിയായി നടന്ന വിമണ്‍സ്‌ ഫ്രട്ടേണിറ്റിയുടേയും സ്‌റ്റുഡന്റ്‌സ്‌ ഫ്രട്ടേണിറ്റിയുടേയും കലാമത്‌സരങ്ങളും ഫാമിലി ഫെസ്‌റ്റിനെ മികവുറ്റതാക്കി. വനിതകളുടെ മാപ്പിളപ്പാട്ട്‌ മത്‌സരത്തില്‍ സാജിത മൂസക്കുട്ടി, അസീല ഷറഫുദ്ദീന്‍, ഖുര്‍ആന്‍ പാരായണ മത്‌സരത്തില്‍ തസ്‌നീം സുനീര്‍,

സാജിത മൂസക്കുട്ടി എന്നിവര്‍ ഒന്നും രണ്‌ടും സ്‌ഥാനങ്ങള്‍ കരസ്‌ഥമാക്കി. കുട്ടികളുടെ വിഭാഗത്തില്‍ മുഹമ്മദ്‌ ഹുസൈന്‍ നൗഷാദ്‌, ആദില്‍ നൗഷാദ്‌, ഹാതിം ശുഹൈബ്‌, ഹൈഫ അബ്‌ദുള്‍ ഗഫൂര്‍, ബുര്‍ഹാന അമീര്‍, ഫിദ മൂസക്കുട്ടി, മര്‍വ ഷറഫുദ്ധീന്‍ എന്നിവരും സമ്മാനങ്ങള്‍ക്കര്‍ഹരായി.

സമ്മാനദാന ചടങ്ങില്‍ ജുബൈല്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. സയിദ്‌ ഹമീദ്‌ മുഖ്യാതിഥിയായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനത്തോടൊപ്പം കലാസാംസ്‌കാരിക രംഗത്തും

ഫ്രട്ടേണിറ്റി ഫോറം കാണിക്കുന്ന താത്‌പര്യത്തെ അദ്ദേഹം പ്രശംസിച്ചു. ഫ്രട്ടേണിറ്റി ജുബൈല്‍ ഉറുദു ചാപ്‌റ്റര്‍ പ്രസിഡന്റ്‌ വസീം, ജുബൈല്‍ തേജസ്‌ റിപ്പോര്‍ട്ടര്‍ നാസര്‍ പെരുമ്പാവൂര്‍, മൂസക്കുട്ടി,

അബ്‌ദുള്‍ സലാം മാസ്‌റ്റര്‍, മൊയ്‌ദീന്‍കുട്ടി മാന സംബന്‌ധിച്ചു. മുഹമ്മദ്‌ റഷീദ്‌ എരുമേലി, ശുഹൈബ്‌ മാഹി, ഷമീര്‍ കരുനാഗപ്പള്ളി, നാസര്‍ കൊടുവള്ളി, അബ്‌ദുള്‍ അലി കളത്തിങ്ങല്‍, സുനീര്‍ ചെറുവാടി, ബാബു ആലുവ പരിപാടിക്ക്‌ നേതൃത്വം നല്‍കി.
ദമാമില്‍ കലാ വിരുന്നൊരുക്കി ഫ്രട്ടേണിറ്റി ഫാമിലി ഫെസ്റ്റ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക