Image

ബ്രെണ്ണന് എതിരായ നടപടിയെക്കുറിച്ച് സമ്മിശ്ര പ്രതികരണം (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 18 August, 2018
ബ്രെണ്ണന് എതിരായ നടപടിയെക്കുറിച്ച് സമ്മിശ്ര പ്രതികരണം (ഏബ്രഹാം തോമസ്)
വാഷിംഗ്ടണ്‍: മുന്‍ സിഐഎ ഡയറക്ടര്‍ ജോണ്‍ ബ്രെണ്ണന് ഉണ്ടായിരുന്ന സെക്യൂരിറ്റി ക്ലിയറന്‍സ്(ഗോപ്യമായ രേഖകള്‍ പരിശോധിക്കുവാനുള്ള അവകാശം) അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് പിന്‍വലിച്ചതിനെതിരെ സമ്മിശ്ര പ്രതികരണം ഉയര്‍ന്നു. മുന്‍ യു.എസ്. സെക്യൂരിറ്റി അധികാരികള്‍ ഈ നടപടി അപലപിച്ചു. ഇത് രാഷ്ട്രീയ പ്രതികാര നടപടിയായി വിശേഷിപ്പിച്ചു.

നിയമ വിദഗ്ധര്‍ ഇത് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെക്കുറിച്ച് അന്വേഷിക്കുന്ന സ്‌പെഷ്യല്‍ കൗണ്‍സല്‍ റോബര്‍ട്ട് മുള്ളര്‍ക്ക് മുമ്പിലുള്ള തെളിവുകള്‍ക്കൊപ്പം പരിഗണിക്കപ്പെട്ടേക്കും എന്ന് പറഞ്ഞു. നീതിന്യായം നടപ്പാക്കുന്നതിന് എതിരായുള്ള ശ്രമത്തിന്റെ ഭാഗമായി ഇതും ആരോപിക്കപ്പെട്ടേക്കും.

12 മുന്‍ സീനിയര്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ കത്തില്‍ ട്രമ്പിന്റെ നടപടി തെറ്റായ പരിഗണയിലുള്ളതും മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്തതാണെന്നും പറഞ്ഞു. ആറ് മുന്‍ സിഐഎ ഡയറക്ടര്‍മാരും അഞ്ച് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാരും ഒരു മുന്‍ നാഷ്ണല്‍ ഇന്റെലിജന്‍സ് ഡയറക്ടറായ ജെയിംസ് ക്ലാപ്പറുമാണ് കത്തില്‍ ഒപ്പുവെച്ചത്. ക്ലാപ്പറും മുന്‍ സിഐ ഡയറക്ടര്‍ മൈക്കേല്‍ ഹെയ്ഡനും സെക്യൂരിറ്റി ക്ലിയറന്‍സ് പിന്‍വലിക്കുവാന്‍ വൈറ്റ് ഹൗസ് പരിഗണിക്കുന്ന പേരുകളാണ്.

ന്യൂയോര്‍ക്ക് ടൈംസില്‍ ബ്രെണ്ണന്‍ എഴുതിയ അഭിപ്രായത്തില്‍ ക്ലാസിഫൈഡ് ഇന്‍ഫര്‍മേഷന്‍ തനിക്ക് നിഷേധിക്കുവാനുള്ള നീക്കം നിരാശയില്‍ നിന്ന് ഉടലെടുത്തതും റഷ്യന്‍ ഇടപെടലിനെക്കുറിച്ചു മുള്ളറുടെ അന്വേഷണം അവസാനിപ്പിക്കുവാനും ഉള്ള ശ്രമമാണെന്ന് പറഞ്ഞു. ട്രമ്പിന്റെ വാചാലനായ വിമര്‍ശകനായ ബ്രെണ്ണന്‍ ട്രമ്പ് റഷ്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചില്ല എന്ന് പറയുന്നത് വിശ്വസിക്കാനാവാത്ത കാര്യമാണെന്ന് പറഞ്ഞു. കുറ്റകരമായ ഗൂഡാലോചന ആയിരുന്നുവോ എന്ന് മാത്രം തീരുമാനിച്ചാല്‍ മതി.

ബ്രെണ്ണന്റെ ക്ലിയറന്‍സ് റദ്ദാക്കിയ വിവരം അറിയിച്ച വൈറ്റ് ഹൗസ് പ്രസ്താവനയില്‍ റഷ്യന്‍ ഇടപെടല്‍ അന്വേഷണത്തെ കുറിച്ച്് പരാമര്‍ശം ഒന്നും ഉണ്ടായില്ല. ഗോപ്യമായ വിവരങ്ങള്‍ സംരക്ഷിക്കുവാനുള്ള തന്റെ ഭരണഘടനാപരമായ ചുമതല പ്രസിഡന്റ് നിറവേറ്റുകയാണ് ചെയ്യുന്നത് എന്ന് മാത്രം പറഞ്ഞു.

പ്രസിഡന്റിന്റെ അധികാരത്തിന് കീഴില്‍ വരുന്നതാണ് ഈ നടപടി എന്ന് അഭിഭാഷകര്‍ പറഞ്ഞു. എന്നാല്‍ മുന്‍ എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമിയെ പുറത്താക്കിയതും അന്വേഷണം അവസാനിപ്പിക്കണമെന്ന ട്രമ്പിന്റെ പല ട്വീറ്റുകളും സെക്യൂരിറ്റി ക്ലിയറന്‍സ് റദ്ദാക്കിയതുമെല്ലാം നീതിന്യായം നടപ്പാക്കുന്നതില്‍ വിഘാതം സൃഷ്ടിക്കുന്നു എന്ന ആരോപണം ശക്തമാക്കുവാന്‍ സഹായിക്കും എന്നിവര്‍ പറഞ്ഞു.

ട്രമ്പിന്റെ പ്രചരണസംഘം റഷ്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു എന്ന ബ്രണ്ണന്റെ ആരോപണത്തെ ഇന്റെലിജെന്‍സ് കമ്മിറ്റിയുടെ റിപ്പബ്ലിക്കന്‍ ചെയര്‍മാന്‍ നോര്‍ത്ത് കാരലിനയില്‍ നിന്നുള്ള സെനറ്റര്‍ റിച്ചാര്‍ഡ്ബര്‍ ചോദ്യം ചെയ്തു. ഈ അവകാശവാദം സിഐഡയറക്ടറായിരിക്കുമ്പോള്‍ ബ്രെണ്ണന് ലഭിച്ച വിവരം അനുസരിച്ചാണെങ്കില്‍ 2017 ലെ യു.എസ്. ഇന്റലിജെന്‍സ് റഷ്യന്‍ ഇടപെടലിനെക്കുറിച്ച് നടത്തിയ നിഗമനത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ബ്രെണ്ണന്‍  സിഐഎ വിട്ടതിന് ശേഷം ലഭിച്ച വിവരമാണെങ്കില്‍ ഇത് ഒരു ഇന്റലിജെന്‍സ് ബ്രീച്ചാണ്. ബ്രെണ്ണന്റെ ആരോപണം രാഷ്ട്രീയ പ്രേരിതമാണെങ്കില്‍ ട്രമ്പിന്റെ നടപടി തികച്ചും ന്യായമാണ്.

സെക്യൂരിറ്റി ക്ലിയറന്‍സ് പിന്‍വലിച്ച് നല്‍കുന്ന മെമ്മോയില്‍ എന്തുകൊണ്ടാണ് ഈ നടപടി സ്വീകരിക്കുന്നതെന്ന് വിവരിക്കുകയും മുന്‍ അധികാരിക്ക് സ്വന്തം ന്യായം ബോധിപ്പിക്കുവാനോ ആരോപണം നിഷേധിക്കുവാനോ ഉള്ള അവസരം നല്‍കുയും വേണം.

ടെന്നിസ്സിയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റിയുടെ ചെയര്‍മാന്‍ ബോബ് കോര്‍ക്കര്‍ പ്രസിഡന്റിന്റെ നടപടി അനുചിതവും പ്രതികാരാത്മകവുമാണെന്ന് പറഞ്ഞു. ജനപ്രതിനിധി സഭയിലെ ഓവര്‍സൈറ്റ് കമ്മിറ്റിയിലെ പ്രമുഖ ഡെമോക്രാറ്റ് മെരിലാന്‍ഡില്‍ നിന്നുള്ള എലീജാ കമ്മിംഗ്‌സ് പ്രസിഡന്റ് സെക്യൂരിറ്റി ക്ലിയറന്‍സ് പിന്‍വലിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പാലിച്ചില്ല എന്നാരോപിച്ചു.

ബ്രെണ്ണന് എതിരായ നടപടിയെക്കുറിച്ച് സമ്മിശ്ര പ്രതികരണം (ഏബ്രഹാം തോമസ്)
Join WhatsApp News
Boby Varghese 2018-08-18 08:19:43
Security clearance does not have anything to do with freedom of speech. Freedom of speech is guaranteed by first amendment of the constitution but security clearance is not. This Brennan is a communist and a POS.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക