Image

കേരളം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്, ചെങ്ങന്നൂരിലെ സ്ഥിതി അതീവ ഗുരുതരമെന്നും മുഖ്യമന്ത്രി

Published on 18 August, 2018
കേരളം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്, ചെങ്ങന്നൂരിലെ സ്ഥിതി അതീവ ഗുരുതരമെന്നും മുഖ്യമന്ത്രി

കേരളം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്, ചെങ്ങന്നൂരിലെ സ്ഥിതി അതീവ ഗുരുതരമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്‍റെ ശക്തമായ ഇടപെടല്‍ കൊണ്ട് പ്രളയക്കെടുതിയില്‍ മരണസംഖ്യ കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇത് വിമര്‍ശനങ്ങള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കുമുള്ള സമയമല്ല കൂട്ടായ പ്രവര്‍ത്തനമാണ് ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സന്നാഹങ്ങള്‍ എത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. പ്രധാനമന്ത്രിയുമായുള്ള പ്രത്യേക യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ഭക്ഷ്യക്ഷാമം ഉണ്ടാകാനുള്ള സാധ്യത അടക്കം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.
ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക