Image

കേരളത്തിന് ധനസഹായവുമായി പഞ്ചാബും കര്‍ണാടകയും തമിഴ്‌നാടും

Published on 18 August, 2018
കേരളത്തിന് ധനസഹായവുമായി പഞ്ചാബും കര്‍ണാടകയും തമിഴ്‌നാടും

കേരളത്തിന് ധനസഹായവുമായി പഞ്ചാബും കര്‍ണാടകയും തമിഴ്‌നാടും. പഞ്ചാബ് സര്‍ക്കാര്‍ പ്രളയദുരിതം മറികടക്കാനായി 100 കോടി നല്‍കുമെന്ന് അറിയിച്ചു. കര്‍ണാടക സര്‍ക്കാര്‍ 10 കോടി രൂപയും തമിഴ്‌നാട് 5 കോടി രൂപ കൂടി നല്‍കുമെന്ന് അറിയിച്ചു.

ആലുവ , തൃശൂര്‍ മേഖലകളിലെ വെള്ളപ്പൊക്ക മേഖലകളില്‍ വ്യോമ നിരീക്ഷണം നടത്തിയ ശേഷം പ്രധാനമന്ത്രി കൊച്ചി നാവിക സേനാ ആസ്ഥാനത്ത് നടന്ന അവലോകന യോഗത്തിലാണ് അടിയന്തിര സഹായം പ്രഖ്യാപിച്ചത്.

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50000 രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കും. ഇന്‍ഷ്വറന്‍സ് നഷ്ടപരിഹാരങ്ങള്‍ കാലതാമസമില്ലാതെ വിതരണം ചെയ്യാന്‍ ഇന്‍ഷ്വറന്‍സ് ക്യാമ്ബുകള്‍ നടത്താന്‍ ഇന്‍ഷ്വറന്‍സ് കമ്ബനികള്‍ക്ക് നിര്‍ദ്ദേശം നല്‍കും. കര്‍ശകര്‍ക്ക് നഷ്ടപരിഹാരത്തിനായി പ്രത്യേക സഹായം നല്‍കും. വീട് നഷ്ടപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലൂടെ വീടുകള്‍ പുനര്‍ നിര്‍മ്മിച്ച്‌ നല്‍കും. ദുരന്ത മേഖലയില്‍ ഭക്ഷ്യധാന്യങ്ങളും മരുന്നും വിതരണം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയതായും പ്രധാനമന്ത്രി അറിയിച്ചു.

അതേസമയം, കൂടുതല്‍ സഹായം കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ ഹെലിേകാപ്റ്ററുകളും ബോട്ടുകളും സുരക്ഷാ ഉപകരണങ്ങളും ആവശ്യമുണ്ടെന്ന കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ക്ക് അപ്പോള്‍ തന്നെ പ്രധാനമന്ത്രി ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കുകയും ചെയ്തുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

വിവരങ്ങള്‍ അദ്ദേഹത്തെ ബോധിപ്പിക്കാന്‍ കഴിഞ്ഞെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ പ്രഖ്യാപിച്ച സഹായത്തിന് പുറമെ 500 കോടി കൂടി അനുവദിക്കാന്‍ തയ്യാറായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക