Image

തൃശൂര്‍ കോള്‍ നിലങ്ങളിലെ അതി പ്രളയം കാരണം പടിഞ്ഞാറന്‍ മേഖല വെള്ളപൊക്ക ഭീഷണിയില്‍

Published on 18 August, 2018
തൃശൂര്‍ കോള്‍ നിലങ്ങളിലെ അതി പ്രളയം കാരണം പടിഞ്ഞാറന്‍ മേഖല വെള്ളപൊക്ക ഭീഷണിയില്‍

തൃശൂര്‍ കോള്‍ നിലങ്ങളിലെ അതി പ്രളയം കാരണം പടിഞ്ഞാറന്‍ മേഖല വെള്ളപൊക്ക ഭീഷണിയില്‍. കരുവന്നൂര്‍ പുഴയിലെ വെള്ളപൊക്കം മൂലം വടക്കന്‍ മേഖലയിലെ പടങ്ങളിലേക്കു വെള്ളം കയറിയതോടെ പടിഞ്ഞാറന്‍ മേഖലയിലെ പഞ്ചായത്തുകള്‍ ഒറ്റപെട്ടു. തൃശൂര്‍ നഗരത്തിലേക്കുള്ള എല്ലാ വഴികളും അടഞ്ഞു. പെരുമ്ബുഴ പടം, ചേറ്റു പുഴ - മനക്കൊടി പാടം എന്നിവ കവിഞ്ഞൊഴുകുന്നു.

ഇവിടങ്ങളിലെ ജലം പുറത്തേക്കൊഴുകുന്ന ഏക വഴി ആയ മണലൂര്‍ - ഏനാമാക്കല്‍ കെട്ടുങ്ങല്‍ റെഗുലേറ്റര്‍ അപകട കരമായ സ്ഥിതിയിലാണ്. ബണ്ടു റോഡ് നിറഞ്ഞു കവിഞ്ഞു ഏനാമാക്കല്‍ കായലിലേക്ക് ധാരാളം ജലം ഒഴുകുകയാണ്.ഇത് പടിഞ്ഞാറന്‍ മേഖലയിലെ താഴന്ന പ്രദേശങ്ങളെ വെള്ളത്തിലാക്കുകയാണ്. ഏനാമാക്കല്‍ - കെട്ടുങ്ങല്‍ , വെങ്കിടങ് - കരുവന്തല, പാദൂര്‍ പ്രദേശങ്ങള്‍ , മണലൂര്‍, അന്തിക്കാട് , മുറ്റിച്ചൂര്‍, പടിയം, പെരിങ്ങോട്ടുകര, ചാഴൂര്‍, ആലപ്പാട്, പുള്ളു പ്രദേശങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ് എന്നാണ് അറിയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക