Image

സന്ദര്‍ശകരെ ആകര്‍ഷിച്ച്‌ ദോഹ പുഷ്‌പമേള

Published on 31 March, 2012
സന്ദര്‍ശകരെ ആകര്‍ഷിച്ച്‌ ദോഹ പുഷ്‌പമേള
ദോഹ: മിസഈദ്‌ അല്‍ ബാനുഷ്‌ ഫുട്‌ബാള്‍ ഗ്രൗണ്ടില്‍ ഇന്നലെ നടന്ന ഖാഫ്‌കൊ പച്ചക്കറി, പുഷ്‌പമേള പൂക്കളുടെയും പച്ചക്കറികളുടെയും വൈവിധ്യങ്ങളും മല്‍സരങ്ങളുടെ വ്യത്യസ്‌തതയും കൊണ്ട്‌ ശ്രദ്ധേയമായി. ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജീകരിച്ച ടെന്‍റില്‍ രാവിലെ ഒമ്പതര മുതല്‍ വൈകിട്ട്‌ ആറ്‌ മണി വരെയായിരുന്നു പ്രദര്‍ശനം. സ്വദേശികളും വിദേശികളുമടക്കം നൂറു കണക്കിനാളുകള്‍ വര്‍ണങ്ങളുടെ ആഘോഷമായി മാറിയ പ്രദര്‍ശനം കാണാനെത്തി.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്‌ സന്ദര്‍ശകരുടെ എണ്ണത്തില്‍ ഇത്തവണ വന്‍ വര്‍ധനവുണ്ടായി. തിരക്ക്‌ കണക്കിലെടുത്ത്‌ പരിസരത്തെ ഗ്രൗണ്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്‌തശേഷം സന്ദര്‍ശകരെ പ്രദര്‍ശനസ്ഥലത്തെത്തിക്കുകയായിരുന്നു. ഫ്‌ളവര്‍ അറെയ്‌ഞ്ച്‌മെന്‍റ്‌, വെജിറ്റബിള്‍ കാര്‍വിംഗ്‌, ഐസ്‌ കാര്‍വിംഗ്‌, ഫ്രൂട്ട്‌സ്‌ കാര്‍വിംഗ്‌, ബട്ടര്‍ കാര്‍വിംഗ്‌ എന്നിവയില്‍ മല്‍സരങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
പൂക്കളും ചെടികളും പ്രത്യേകം തരംതിരിച്ചാണ്‌ പ്രദര്‍ശിപ്പിച്ചത്‌. പ്രദര്‍ശനഹാിളന്‌ പുറത്ത്‌ വിവിധ നഴ്‌സറികളുടെ സ്റ്റാളുകളില്‍ ചെടികളുടെ വില്‍പനയുമുണ്ടായിരുന്നു. ബോണ്‍സായ്‌ ചെടികളുടെ ശേഖരം, കരകൗശലവസ്‌തുക്കള്‍, കൃത്രിമ പൂക്കള്‍ എന്നിവക്ക്‌ പുറമെ പഴവര്‍ഗങ്ങളിലും പഞ്ചസാരയിലും വെണ്ണയിലും തീര്‍ത്ത ശില്‍പങ്ങളും സന്ദര്‍ശകരെ ആകര്‍ഷിച്ചു. സന്ദര്‍ശകര്‍ക്ക്‌ ഖാഫ്‌കൊയുടെ വക സൗജന്യമായി ചെടി വിതരണവുമുണ്ടായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ പച്ചക്കറി, പുഷ്‌പമേളയാണ്‌ ഇത്‌.

വിവിധ മല്‍സരങ്ങളിലെ ഒന്നാം സ്ഥാനക്കാര്‍: അനിത ജോമോന്‍ (ഫ്‌ളവേഴ്‌സ്‌), റിച്ച നിതിഷ്‌ ജെയിന്‍ (വെജിറ്റബിള്‍ ആന്‍റ്‌ ഫ്രൂട്ട്‌സ്‌), വിജയ്‌ ലക്ഷ്‌മി ശര്‍മ (പോട്ട്‌ പ്‌ളാന്‍റ്‌സ്‌), യോവ്‌ന്നെ കിത്സിരി (ഫ്‌ളവര്‍ അറെയ്‌ഞ്ച്‌മെന്‍റ്‌), ശൈഖ്‌ അബ്ദുല്‍ ഗാനി (വെജിറ്റബിള്‍ കാര്‍വിംഗ്‌), ഫെലിക്‌സ്‌ മാര്‍ട്ടി (ഫ്‌ളവര്‍ അറെയ്‌ഞ്ച്‌മെന്‍റ്‌). സഎകൂള്‍ വിഭാഗത്തില്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഒന്നും ഡി.പി.എസ്‌ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍, എം.ഇ.എസ്‌ ഇന്ത്യന്‍ സ്‌കൂള്‍ മൂന്നും സ്ഥാനങ്ങള്‍ നേടി. ടാലന്‍റ്‌ ഓഫ്‌ ദി ഡെ ജൂനിയറായി മിസ്‌ബാഹും സീനിയര്‍ വിഭാഗത്തില്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളും തെരഞ്ഞെടുക്കപ്പെട്ടു.
സന്ദര്‍ശകരെ ആകര്‍ഷിച്ച്‌ ദോഹ പുഷ്‌പമേള
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക